എയര്‍ ആംബുലന്‍സ് സര്‍വ്വീസ് ആരംഭിക്കണമെന്ന്ആവിശ്യം ; മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം നല്‍കി

കാസര്‍ഗോഡ് : അത്യാസന നിലയിലായ കുട്ടികള്‍ക്ക് വിദഗ്ധചികിത്സ ലഭ്യമാക്കാന്‍ സൗജന്യ എയര്‍ ആംബുലന്‍സ് സര്‍വ്വീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള സംസ്ഥാന പ്രസിഡണ്ട് സി കെ നാസറിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യസാമുഹ്യക്ഷേമ വകുപ്പ് മന്ത്രി കെ കെ ഷൈലജ ടീച്ചര്‍ക്കും നിവേദനം നല്‍കി.

ഈ വിഷയം കാഞ്ഞങ്ങാട് സമാപിച്ച സി പി ടി സംസ്ഥാനസമ്മേളന പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.കേരളത്തിലെ റോഡുകളിലെ വാഹന തിരക്കിനിടയിലൂടെ അത്യാസന്ന രോഗികളെ ലക്ഷ്യത്തിലെത്തിക്കല്‍ ശ്രമകരമാണെന്ന് സി പി ടി നേതൃത്വം നല്‍കിയ മിഷന്‍ കണ്ണുര്‍ പരിയാരം തിരുവനന്തപുരം, മിഷന്‍ തിരുവനന്തപുരം സി എം സി വെല്ലൂര്‍ മിഷന്‍ തിരുവന്തപുരം എറണാകുളം ലിസി എന്നീ ഹെല്‍പ് ആംബുലന്‍സ് സര്‍വ്വീസ് ദൗത്യത്തിലുടെ സംഘടനക്ക് ബോധ്യപ്പെട്ടു.

ഓഖി ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്ന രക്ഷാകര്‍ത്താക്കളില്ലാത്ത കുട്ടികളുടെ പുന:രധിവാസത്തിനും തുടര്‍വിദ്യാഭ്യാസത്തിനും സംഘടന മുന്നിട്ടിറങ്ങി സര്‍വ്വേ നടത്തി വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെ കുട്ടികളുടെ പഠനം സംഘടന ഏറ്റെടുക്കും. കുട്ടികള്‍ക്ക് വേണ്ടി സ്ഥിരമായ സൗജന്യ കൗണ്‍സിലിംങ്ങ് സെന്റര്‍ സംഘടന ആരംഭിക്കും നിലവില്‍ രക്ഷാകര്‍ത്താക്കളില്ലാതെ കണ്ടെത്തുന്ന കുട്ടികള്‍ക്ക് താത്കാലിക താമസ സൗകര്യവും പഠനസൗകര്യവും സംഘടന ഒരുക്കും.

രൂപീകൃതമായി ഒരു വര്‍ഷത്തിനിടയില്‍ വീട് വിട്ട 200 ഓളം കുട്ടികളെ സംഘടന കണ്ടെത്തി. 150 ല്‍ അധികം സ്‌കൂളുകളില്‍ ബോധവല്‍കരണക്ലാസ് സംഘടിപ്പിച്ചു കുട്ടികളിലെ ലഹരിക്കെതിരെ ബോധവല്‍കരണ നാടകം പാവകളി പോസ്റ്റര്‍പ്രചരണം ചിത്രരചന വാഹന പ്രചരണജാഥ റാലി സിഗ്‌നേച്ചര്‍ ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു. അവധികാലത്ത് ലഹരി ബോധവല്‍കരണകലാജാഥ സംഘടിപ്പിക്കും. പതിനാല് ജില്ലകളിലും കുട്ടികള്‍ക്ക് ഹെല്‍പ് ലൈന്‍ നമ്പര്‍ ഒരുക്കിയിട്ടുണ്ട്.

പഠനസൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്തി സഹായം ലഭ്യമാക്കി. എഴുപത്തയ്യായിരം രൂപ ചിലവഴിച്ച് അംഗവൈകല്യമുള്ള കുട്ടിക്ക് കൃതൃമകാല്‍ പ്രവാസികളുടെ സഹായത്തോടെ ലഭ്യമാക്കി. സതേണ്‍ റെയില്‍വേക്ക് സി പി ടി കണ്ടെത്തുന്ന കുട്ടികള്‍ക്ക് റെയില്‍വേ സ്‌റ്റേഷനുകളില്‍ ഹെല്‍പ് ഡെസ്‌ക് അനുവദിക്കുന്നതിനും കുട്ടികളുടെ ഹെല്‍പ് ലൈന്‍ നമ്പര്‍ പ്രദര്‍ശിപ്പക്കുന്നതിനും കുട്ടികള്‍ക്ക് ആധാര്‍ സേവനകേന്ദ്രം ആരംഭിക്കുന്നതിനും നിവേദനം നല്‍കി.

കാണാതാവുന്ന കുട്ടികളെ കണ്ടെത്താനും ബാലവേലക്കും ചൂഷണത്തിനും അക്രമത്തിനും പീഡനത്തിനും ഇരയാവുന്ന കുട്ടികളെ സംരക്ഷിച്ച് പുനരധിവസിപ്പിക്കാനും നിയമത്തിന് മുമ്പില്‍ കൊണ്ടുവരാനും ലക്ഷ്യമിട്ട് ഒരുകൊല്ലം മുമ്പ് സി.കെ.നാസറിന്റെ നേതൃത്വത്തില്‍ തുടങ്ങിയതാണ് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം എന്ന സന്നദ്ധസംഘടന. കാഞ്ഞങ്ങാട് മാണിക്കോത്ത് അഞ്ചുപേര്‍ ചേര്‍ന്ന് തുടങ്ങിയ പ്രസ്ഥാനം ഒരുകൊല്ലംകൊണ്ട് കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലുമായി മുപ്പതിനായിരം അംഗങ്ങളുള്ള സംഘടനയായി വളരുകയായിരുന്നു.

ഭാരവാഹികള്‍ സി കെ നാസര്‍ കാഞ്ഞങ്ങാട് ( പ്രസിഡണ്ട് ) സുനില്‍ മളിക്കാല്‍ (ജനറല്‍ സെക്രട്ടറി ) ഉമ്മര്‍ പാടലടുക്ക ( ട്രഷറര്‍ ) അഡ്വക്കറ്റ് ജനൈസ് തലശ്ശേരി, ശാന്തകുമാര്‍ തിരുവനന്തപുരം ( വൈസ് പ്രസിഡണ്ടുമാര്‍ ) അനൂപ് ജോര്‍ജ്ജ് മൂവാറ്റുപുഴ ബേബി പിറവം (കോര്‍ഡിനേറ്റര്‍മാര്‍ ) ശ്രീജിത്ത് തൃശ്ശൂര്‍ അനൂപ് ബാലരാമപുരം (സെക്രട്ടറിമാര്‍) മഹമൂദ് അബ്ദുല്ല (ഗള്‍ഫ് കമ്മിറ്റി ചെയര്‍മാന്‍) ഷാന്‍ പാലോട് (ഗള്‍ഫ് കോഡിനേറ്റര്‍ ) പ്രസന്ന സുരേന്ദ്രന്‍ (വനിത ചെയര്‍പേഴ്‌സണ്‍ ) സുജ മാത്യൂ ( വനിത കണ്‍വീനര്‍ ) സലീന കുമളി (വനിത വൈസ് ചെയര്‍പേഴ്‌സണ്‍ )

DONT MISS
Top