“നമ്മള്‍, നമ്മള്‍ പോലുമറിയാതെ അധോലോകമായി മാറിക്കഴിഞ്ഞിരിക്കുന്നു ഷാജിയേട്ടാ”, കുടുകുടാ ചിരിപ്പിച്ച് ആട് 2 ട്രെയിലര്‍


ആട് 2ന്റെ പുതിയ ട്രെയിലര്‍ പുറത്തുവന്നു. ആരേയും ചിരിപ്പിക്കുന്ന ഈ ട്രെയിലര്‍ ചിത്രത്തേക്കുറിച്ചുള്ള പ്രതീക്ഷ വര്‍ദ്ധിപ്പിക്കുകയാണ്. ജയസൂര്യ ഷാജിപ്പാപ്പനായി നിറഞ്ഞാടുന്ന ചിത്രത്തില്‍ ഒന്നാം ഭാഗത്തിലുണ്ടായിരുന്ന പ്രമുഖ താരങ്ങളെല്ലാം അണിനിരക്കും.

മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് ബാബു നിര്‍മ്മിച്ച ചിത്രം ഡിസംബര്‍ 22 നാണ് തിയേറ്ററില്‍ എത്തുക. ഒന്നാം ഭാഗം ശരാശരി മാത്രമേ തിയേറ്ററുകളില്‍ സ്വീകരിക്കപ്പെട്ടുള്ളൂ എങ്കിലും അതൊന്നും ഷാജിപ്പാപ്പനെ കാണികള്‍ സ്‌നേഹിക്കാതിരിക്കാനൊരു കാരണമായില്ലെന്നതാണ് യാഥാര്‍ഥ്യം.

DONT MISS
Top