“ഇതാണു ഫാസിസം, സ്ത്രീക്ക് എന്തുമാകാം എന്നാണോ?”, നടി പാര്‍വതിക്കെതിരെ സംവിധായകന്‍ രംഗത്ത്‌

കസബ എന്ന ചിത്രത്തോടുള്ള അഭിപ്രായം തുറന്നുപറഞ്ഞ നടി പാര്‍വതിക്കെതിരെ സംവിധായകന്‍ വ്യാസന്‍ കെപി രംഗത്തെത്തി. നടി ഫെമിനിസ്റ്റാണെങ്കിലും നടിയോ അവരുടെ സംഘടനയോ പറയുന്നതുപോലെ സിനിയെടുക്കല്‍ നടക്കില്ലെന്നും അദ്ദേഹം കുറിച്ചു.

സംവിധായകനും തിരക്കഥാകൃത്തും നിര്‍മാതാവുമാണ് ഏത് തരം ചിത്രമെടുക്കണമെന്ന് തീരുമാനിക്കുന്നത്. സെക്‌സി ദുര്‍ഗയ്ക്കും പത്മാവതിക്കും എതിരെ നടക്കുന്നതിന്റെ മറ്റൊരു രൂപമാണിത്. ഇതാണ് സ്ത്രീപക്ഷം എന്നുപറഞ്ഞ് നടക്കുന്ന ഫാസിസം. സ്ത്രീക്ക് എന്തുമാകാം എന്നാണോ എന്നും ഇദ്ദേഹം ചോദിക്കുന്നു. വ്യാസന്റെ കുറിപ്പ് പൂര്‍ണരൂപത്തില്‍ താഴെ വായിക്കാം.

പാർവ്വതി എന്ന സിനിമാ നടി ഒരു ഫെമിനിസ്റ്റായിരിക്കാം, അല്ലായിരിക്കാം,എന്ന് കരുതി ആ നടി പറയുന്നത്‌ പോലെ, അല്ലെങ്കിൽ അവരുടെ സംഘടന ആവശ്യപ്പെടുന്നതു പോലെ സിനിമ ചെയ്യണ മെന്ന് പറയുന്നത്‌ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ നഗ്നമായ കടന്ന് കയറ്റമാണ്.

കസബ എന്ന സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമാണ് തങ്ങൾ എത്തരം സിനിമയെടുക്കണമെന്ന് തീരുമാനിക്കുന്നത്‌. അല്ലാതെ പാർവ്വതിയൊ പാർവ്വതിയുടെ സംഘടനയൊ അല്ല. സെക്സി ദുർഗ്ഗയ്ക്കും പത്മാവതിക്കും എതിരെ നടക്കുന്ന വേട്ടയുടെ മറ്റൊരു രൂപമാണു സ്ത്രീപക്ഷം എന്ന് പറഞ്ഞ്‌ തങ്ങൾക്കിഷ്ടമല്ലാത്തതിനെയെല്ലാം എതിർക്കപ്പെടേണ്ടതും, നിരോധിക്കേണ്ടതാണെന്നും പറയുന്നത്‌. ഇതാണു ഫാസിസം.

സ്ത്രീക്ക്‌ എന്തുമാകാം എന്നാണൊ? കുറച്ച്‌ ചലച്ചിത്ര പ്രവർത്തകരായ സ്ത്രീകളും,അവരുടെ ഒരു സംഘടനയും ചേർന്ന് കഴിഞ്ഞ കുറച്ചു നാളുകളായ്‌ തുടർന്ന് വരുന്ന പുരുഷ വിദ്വേഷ  പ്രവർത്തനങ്ങളുടെ അവസാനത്തേതല്ല IFFK യുടെ വേദിയിൽ നടന്ന ഈ പരാമർശ്ശം എന്ന് എല്ലാ പുരുഷ ചലച്ചിത്ര പ്രവർത്തകരും ഓർത്താൽ നന്ന്.

DONT MISS
Top