ഒരു രാത്രി കൂടി കാത്തിരിക്കാം; യൗവ്വനത്തിന്റെ സുന്ദരകാലത്തെ മാണിക്യനെ കാണാന്‍

ഒടിയന്‍ പോസ്റ്റര്‍

ദുരൂഹതകള്‍ മറനീക്കാന്‍ ഒരു രാത്രി കൂടി കാത്തിരിക്കാം. യൗവ്വനത്തിന്റെ സുന്ദരകാലത്തെ മാണിക്യനെ കാണാന്‍ ഈ പകലും രാത്രിയും തള്ളി നീക്കാം. മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒടിയന്റെ ഔദ്യോഗിക ടീസര്‍ നാളെ പുറത്തിറങ്ങും.

മോഹന്‍ലാല്‍ തന്നെയാണ് വിവരം സ്ഥിരീകരിച്ച് ഫെയ്‌സ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. നാളെ രാവിലെ പത്തിന് ടീസര്‍ പുറത്തിറക്കുമെന്ന് സംവിധായകനും അറിയിച്ചു. ചെറുപ്പക്കാരനായ മാണിക്യനുവേണ്ടി മോഹന്‍ലാല്‍ തടി കുറച്ചിരുന്നു. ആന്റണി പെരുമ്പാവൂരുമൊന്നിച്ച് ഒടുവില്‍ പുറത്തിറങ്ങിയ ഫോട്ടോയിലും ലാലേട്ടന്‍ ഏറെ ചെറുപ്പമാണ്. അടുത്ത വര്‍ഷം മാര്‍ച്ചോടെ തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം ഈ മാസം പകുതിയോടെ പാലക്കാട് ആരംഭിക്കും.

വിഎ ശ്രീകുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവും മാധ്യമപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ്. 1950നും 90നും ഇടയിലുള്ള കാലഘട്ടമാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായികയായും പ്രകാശ് രാജ് വില്ലന്‍ വേഷത്തിലുമെത്തുന്നു. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്.

Odiyan

Odiyan

Posted by Mohanlal on 11 डिसेंबर 2017

DONT MISS
Top