തലശ്ശേരിയില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് മൂന്ന് മരണം

തലശ്ശേരി: കണ്ണൂര്‍ പെരിങ്ങത്തൂരില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് മൂന്ന് മരണം. ബസ് ജീവനക്കാരനായ ജിതേഷ്. യാത്രക്കാരായ കണ്ണൂര്‍ കൂത്ത്പറമ്പ് സ്വദേശി  പ്രേമലത,  പ്രജിത്ത് എന്നിവരാണ് മരിച്ചത്. ബംഗളുരുവില്‍ തലശേരിയിലേക്ക് വന്ന ലാമ ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റ ഡ്രൈവര്‍ മേറ്റമ്മല്‍ സ്വദേശി ദേവദാസിനെയും മറ്റ് രണ്ട് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 5.30നാണ് അപകടം. പെരിങ്ങത്തൂര്‍ പാലത്തിന്റെ കൈവരി തകര്‍ത്ത് ബസ് പുഴയിലേക്ക് മറിയുകയായിരുന്നു. ഒരാളെ രക്ഷപെടുത്തി. പുഴയില്‍ തെരച്ചില്‍ തുടരുകയാണ്. ബസ് ഉയര്‍ത്താനുള്ള ശ്രമം നടന്ന് വരികയാണ്. രക്ഷാ പ്രവര്‍ത്തനത്തിനായി അഗ്നിരക്ഷാസേനയും പ്രദേശവാസികളും സ്ഥലത്തുണ്ട്.

DONT MISS
Top