‘കുട്ടികളെ കയറ്റാതെ അങ്ങനെയങ്ങ് പോയാലോ?’ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്ത വീഡിയോ

കണ്ണൂർ: സൗജന്യ നിരക്കിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികളെ കയറ്റാൻ സ്വകാര്യ ബസുകൾക്ക് പൊതുവെ മടിയാണ്. അത്തരത്തിലൊരു വിദ്യയും ഇനി കണ്ണൂർ ചക്കരക്കല്ലിൽ നടപ്പില്ല. വിദ്യാർഥികളെ കയറ്റാതെ പോയ ബസ് കണ്ട് കൈയും കെട്ടി നിൽക്കില്ല ഇവിടുത്തെ പൊലീസ്. വൈകീട്ട് സ്കൂൾ വിട്ട് വിദ്യാർഥികൾ ബസ് കാത്തു നിൽക്കുന്നു. വിദ്യാർഥികളെ ഗൗനിക്കാതെ ബസ് കുറേ മുമ്പോട്ട് പോയാണ് നിർത്തിയത്.ഉടൻ പൊലിസ് ഇടപെട്ട് ബസ് പിറകോട്ട് എടുപ്പിച്ച് വിദ്യാർഥികളെ കയറ്റുകയായിരുന്നു.

മറ്റ് വിദ്യാർഥികൾ പകർത്തിയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നിരവധി തവണ നിർദ്ദേശം നൽകിയിട്ടും സ്വകാര്യ ബസുകൾ വിദ്യാർഥികളെ കയറ്റാത്തത് കൊണ്ടാണ് ഇത്തരം നടപടി വേണ്ടി വന്നതെന്ന് ചക്കരക്കൽ എസ് ഐ ബിജു പറഞ്ഞു. ഇനിയും ഇത്തരം പരാതി ഉണ്ടായാൽ കർശന നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

DONT MISS
Top