റിച്ചിയെ ‘കുത്തി’ രൂപേഷ് പീതാംബരന്‍; പിന്നാലെ നിവിന്‍ ഫാന്‍സിന്റെ പൊങ്കാല; തെറിവിളികള്‍ നിവിനെ വിളിച്ച് കാട്ടിക്കൊടുത്തുകൊണ്ട് അടുത്ത കുറിപ്പ്


നിവിന്‍ പോളിയുടെ പുത്തന്‍ ചിത്രം റിച്ചിക്കെതിരെ ഒരു ഒളിയമ്പ് തൊടുത്തതാണ് രൂപേഷ് പീതാംബരന്‍. എന്നാല്‍ തെറിവിളികേട്ട താരം പിന്നീട് ഒരു കുറിപ്പില്‍ നിവിന്‍ പോളിയെ വിളിച്ചുകാണിച്ചു- ‘ദേ ഞാന്‍ റിച്ചിയെ തെറിവിളിച്ചിട്ടില്ലെന്ന് ആരാധകരോടൊന്ന് പറയൂ..’ തെറി വിളിയുടെ സ്‌ക്രീന്‍ഷോട്ട് ഇട്ടുകൊണ്ടാണ് രൂപേഷിന്റെ പുതിയ കുറിപ്പ്.

‘ഉളിഡവരു കണ്ടതേ’ എന്ന കന്നട ചിത്രത്തിന്റെ റീമേക്കാണ് റിച്ചി എന്ന നിവിന്‍ ചിത്രം. എന്നാല്‍ റിച്ചി പുറത്തുവന്ന ദിവസം തന്നെ രൂപേഷ് ‘ഉളിഡവരു കണ്ടതേ’ എന്ന ചിത്രത്തെ പുകഴ്ത്തുകയായിരുന്നു. ചിത്രം എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച രക്ഷിത് ഷെട്ടിയെ പുകഴ്ത്താനും രൂപേഷ് മറന്നില്ല. ‘മാസ്റ്റര്‍ പീസ്’ എന്നത് വെറും ‘പീസ്’ ആകുന്നത് ചിന്തിക്കാന്‍പോലും സാധിക്കില്ല എന്നൊരു അഭിപ്രായവും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായി, പിന്നീടെല്ലാം പെട്ടെന്നായിരുന്നു.

നിവിന്‍ ഫാന്‍സിന്റെ കൂട്ടമായ ആക്രമണത്തെ ഒരു പരിധിവരെ മറുപടികളിലൂടെ ചെറുക്കാന്‍ രൂപേഷ് ശ്രമിച്ചു. ഇംഗ്ലീഷ് അറിയില്ലേ, ഞാന്‍ റിച്ചിയെ കുറ്റം പറഞ്ഞില്ലല്ലോ, മറ്റൊരു ചിത്രത്തെ പുകഴ്ത്തിയല്ലെയുള്ളൂ എന്നൊക്കെയായിരുന്നു മറുപടികള്‍. എന്നാല്‍ പിന്നീട് നിവിനെ ടാഗ് ചെയ്ത് ഒരു പുതിയ കുറിപ്പും പങ്കുവയ്ക്കുകയായിരുന്നു.

DONT MISS
Top