മധ്യപ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം തീക്കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം

പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: മധ്യപ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് തീക്കൊളുത്തി കൊല്ലപ്പെടുത്താന്‍ ശ്രമം. മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ വ്യാഴാഴ്ചയാണ്  നാടിനെ നടുക്കിയ സംഭവം നടന്നത്.  80 ശതമാനം  പൊള്ളലേറ്റ പെണ്‍കുട്ടിയെ  ആശുപത്രയില്‍ പ്രവേശിപ്പിച്ചു. കുട്ടി അതീവഗുരുതരാവസ്ഥയിലാണ്.

കഴിഞ്ഞ ദിവസം രാത്രിയാണ് സാര്‍വേഷ് സെന്‍ എന്ന യുവാവും പ്രായ പൂര്‍ത്തിയാകാത്ത മറ്റൊരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയത്. ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ രണ്ടുപേരും ചേര്‍ന്ന് ബലാത്സംഗം ചെയ്തു. സഹായത്തിനായി പെണ്‍കുട്ടി കരഞ്ഞ് ബഹളം വെച്ചപ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്ന മണ്ണെണ്ണ എടുത്ത് പെണ്‍കുട്ടിയുടെ ദേഹത്ത് ഒഴിക്കുകയും തീക്കൊളുത്തുകയുമായിരുന്നു.

പെണ്‍കുട്ടിയുടെ പിതാവ് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചിരുന്നു. കുട്ടിയുടെ അമ്മ. സ്വന്തം അമ്മയെ
സന്ദര്‍ശിക്കാന്‍ പോയ സമയത്താണ് യുവാക്കള്‍ വീട്ടിലേക്ക് അതിക്രമിച്ചു കയറിയത്. കുട്ടിയുടെ മുത്തച്ഛന്‍ വീട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ ചെവികേള്‍ക്കാനാകാത്ത ഇയാള്‍ സംഭവമൊന്നുമറിഞ്ഞില്ല.

സാര്‍വേഷ് സെന്നിനെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു.  പ്രായപൂര്‍ത്തിയാകാത്ത പ്രതിക്കായി
പൊലീസ് തെരച്ചില്‍ നടത്തുകയാണ്.

DONT MISS
Top