മാസ് രംഗങ്ങളുമായി മാസ്റ്റര്‍പീസ്; ട്രെയിലര്‍ പുറത്തിറങ്ങി

മമ്മൂട്ടി മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാസ്റ്റര്‍പീസ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. എഡ്‌വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കോളെജ് അധ്യാപകനെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. മാസ് പെര്‍ഫോമന്‍സുമായി മമ്മൂട്ടി തന്നെയാണ് ട്രെയിലറില്‍ തിളങ്ങുന്നത്.

ഉണ്ണി മുകുന്ദന്റെ മികച്ച പ്രകടനവും ചിത്രത്തില്‍ പ്രതീക്ഷിക്കാം എന്ന സൂചനയും ട്രെയിലറില്‍നിന്ന് ലഭിക്കുന്നു. മുകേഷ്, കലാഭവന്‍ ഷാജോണ്‍, പൂനം ബാജ്വ, വരലക്ഷ്മി ശരത്കുമാര്‍, ജനാര്‍ദ്ദനന്‍, വിജയകുമാര്‍, നന്ദു, പാഷാണം ഷാജി എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളുമായി രംഗത്തെത്തും. സന്തോഷ് പണ്ഡിറ്റ് ആദ്യമായി അഭിനയിക്കുന്ന മുഖ്യധാരാ ചലച്ചിത്രം എന്നതും മാസ്റ്റര്‍പീസിനെ ശ്രദ്ധേയമാക്കുന്നു. തന്റെ സ്ഥിരം ‘മുദ്രകളുമായി’ അദ്ദേഹവും ട്രെയിലറിലെ സാന്നിദ്ധ്യമാണ്.

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന രണ്ടാം ചിത്രത്തിന് തിരക്കഥ ഒരുക്കിയിക്കുന്നത് ഉദയ് കൃഷ്ണയാണ്. സിഎച്ച് മുഹമ്മദാണ് ചിത്രത്തിന്റെ നിര്‍മാണം. ഇന്ന് പുറത്തിറങ്ങിയ ട്രെയിലര്‍ താഴെ കാണാം.

DONT MISS
Top