പ്രകൃതി ക്ഷോഭത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി കൊച്ചി വല്ലാര്‍പാടം ബസലിക്കയില്‍ കത്തോലിക്ക മെത്രാന്‍ സമിതി പ്രാര്‍ത്ഥനാ ശുശ്രൂഷ നടത്തി

ബസലിക്ക അങ്കണത്തില്‍ നടന്ന പ്രദക്ഷിണം

കൊച്ചി: പ്രകൃതി ക്ഷോഭത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി കൊച്ചി വല്ലാര്‍പാടം ബസലിക്കയില്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി(കെസിബിസി )പ്രാര്‍ത്ഥനാ ശുശ്രൂഷ നടത്തി. തീരദേശ ജനതയോട് പ്രാര്‍ത്ഥനകളിലൂടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് കെസിബിസി അധ്യക്ഷന്‍  ആര്‍ച്ച് ബിഷപ്പ് ഡോ സൂസൈ പാക്യം ആഹ്വാനം ചെയ്തു.

വല്ലാര്‍പാടം ബസലിക്കയില്‍ തിരികള്‍ തെളിച്ചു കൊണ്ടാണ് കേരളാ കത്തോലിക്കാ സഭയിലെ ബിഷപ്പുമാര്‍ ഓഖി ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി പ്രാര്‍ത്ഥനാ ശുശ്രൂഷ നടത്തിയത്. ഫാത്തിമാ മാതാവിന്റെ രൂപവുമായി ബസലിക്ക അങ്കണത്തില്‍ ബിഷപ്പുമാര്‍ പ്രദക്ഷിണം നടത്തി. ഏറെ വേദനിയ്ക്കുന്ന അനുഭവങ്ങളിലൂടെ കടന്നുപോകുന്ന തീരദേശ ജനതയ്ക്ക് പ്രാര്‍ത്ഥനയിലൂടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ആര്‍ച്ച് ബിഷപ്പ് ഡോ സൂസൈ പാക്യം ആഹ്വാനം ചെയ്തു.

ഈ മാസം പത്തിന് കെസിബിസി പ്രാര്‍ത്ഥനാദിനം ആചരിക്കും.  സിബിസിഐ ചെയര്‍മാനും മലങ്കര കത്തോലിക്ക സഭാധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ,  ആര്‍ച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പില്‍, കെസിബിസി വൈസ് ചെയര്‍മാന്‍ യൂഹനാന്‍ മാര്‍ ക്രിസോസ്റ്റം തുടങ്ങിയവര്‍ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് നേതൃത്വം കൊടുത്തു.

DONT MISS
Top