‘ഒരായിരം കിനാക്കളാല്‍’ ബിജു മേനോനും സാക്ഷിയും; മലയാളത്തിന് ഒരു പുതുമുഖ നായിക കൂടി

ചിത്രത്തിന്റെ പൂജാവേളയില്‍ നിന്ന്

ബിജു മേനോനെ നായകനാക്കി നവാഗതനായ പ്രമോദ് മോഹന്‍ കഥയും സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ഒരായിരം കിനാക്കളാല്‍ ചിത്രീകരണം ആരംഭിച്ചു. തമിഴ് നടി സാക്ഷി അഗര്‍വാളാണ് ചിത്രത്തില്‍ ബിജു മേനോന്റെ നായികയായെത്തുന്നത്. പ്രമോദ് മോഹനും കിരണ്‍ വര്‍മ്മയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാക്ഷിയിലൂടെ മലയാളത്തിന് മറ്റൊരു പുതുമുഖ നടിയെ കൂടി സമ്മാനിക്കുകയാണ് ഒരായിരം കിനാക്കളാല്‍.

നര്‍മത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ യുകെയില്‍ നിന്ന് നാട്ടിലെത്തുന്ന മലയാളിയായ ശ്രീറാം എന്ന കഥാപാത്രമാണ് ബിജു മേനോന്‍ കൈകാര്യം ചെയ്യുന്നത്. റോഷന്‍ മാത്യു, കലാഭവന്‍ ഷാജോണ്‍, ശാരു വര്‍ഗീസ്, രണ്‍ജി പണിക്കര്‍, നിര്‍മല്‍ പാലാഴി എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. കുഞ്ഞുണ്ണി എസ് കുമാറാണ് ഛായാഗ്രാഹകന്‍. രഞ്ജിത്ത് മേലേപ്പാട്ട്, സച്ചിന്‍ വാര്യര്‍, അശ്വിന്‍ റാം എന്നിവരാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

ചിത്രത്തിന്റെ അണിയറ പ്രവര്ത്തകര്‍

രണ്‍ജി പണിക്കര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ രണ്‍ജി പണിക്കര്‍, ബ്രിജീഷ് മുഹമ്മദ്, ജോസ്‌മോന്‍ സൈമണ്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. കൊച്ചി, കുട്ടിക്കാനം എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകള്‍.

ചിത്രത്തിന്റെ എഡിറ്റിംഗ് മണ്‍സൂര്‍ മുത്തൂട്ടിയും കലാസംവിധാനം ദിലീപ് നാഥും വസ്ത്രാലങ്കാരം സമീര്‍ സനീഷും മേക്കപ്പ് അമലും നിര്‍വഹിക്കുന്നു. ബാദുഷ് പ്രൊഡക്ഷന്‍ കണ്‍ട്രോളറായും സുരേഷ് കേശവ് മേനോന്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവര്‍ത്തിക്കുന്നു.

DONT MISS
Top