കടല്‍ക്ഷോഭം: ഒരാഴ്ചത്തെ റേഷന്‍ സൗജന്യമായി നല്‍കും

ആലപ്പുഴ: ഓഖി ചുഴലിക്കാറ്റ് മൂലമുണ്ടായ കടല്‍ക്ഷോഭം ദുരിതത്തിലാഴ്ത്തിയ മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് ഒരാഴ്ചത്തെ റേഷന്‍ സൗജന്യമായി നല്‍കും. റേഷന്‍ കാര്‍ഡില്‍ മത്സ്യതൊഴിലാളി എന്ന് രേഖപ്പെടുത്തിയിട്ടുള്ള എല്ലാ കുടുംബങ്ങള്‍ക്കും മുന്‍ഗണന/മുന്‍ഗണനേതര തരംതിരിവില്ലാതെ സൗജന്യ റേഷന് അര്‍ഹതയുണ്ടായിരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

DONT MISS
Top