മെസിയുടെ പ്രതിമ തകര്‍ത്തു; ബോള്‍ട്ടിന് പ്രതിമ ഉയര്‍ന്നു

മെസിയുടെ പ്രതിമ തകര്‍ക്കപ്പെട്ട നിലയില്‍

ഇതിഹാസതാരം ലയണല്‍ മെസിയുടെ പ്രതിമ തകര്‍ക്കപ്പെട്ട നിലയില്‍. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ സ്ഥാപിച്ചിരുന്ന പ്രതിമയാണ് അജ്ഞാതര്‍ തകര്‍ത്തത്. ഒരു വര്‍ഷത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് മെസിയുടെ പ്രതിമ തകര്‍ക്കപ്പെടുന്നത്.

കാല്‍പാദത്തിന് മുകളിലായി വെട്ടിമാറ്റപ്പെട്ട നിലയിലാണ് പ്രതിമ കാണപ്പെട്ടത്. 2017 ജനുവരിയിലാണ് പ്രതിമ ആദ്യം തകര്‍ക്കപ്പെടുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അര്‍ജന്റീനയിലെ മറ്റ് കായിക ഇതിഹാസങ്ങളുടെ പ്രതിമകള്‍ക്കൊപ്പം 2016 ജൂണിലാണ് മെസിയുടെ പ്രതിമയും സ്ഥാപിച്ചത്. കാര്‍ലോസ് ബലവിഡ്‌സാണ് പ്രതിമയുടെ ശില്‍പി.

ജമൈക്കയില്‍ ബോള്‍ട്ടിന്റെ പ്രതിമ ഉയര്‍ന്നു

ജമൈക്കയില്‍ ഉയര്‍ന്ന ഉസൈന്‍ ബോള്‍ട്ടിന്റെ പ്രതിമ

ജമൈക്കയില്‍ ഇതിഹാസ അത്‌ലറ്റ് ഉസൈന്‍ ബോള്‍ട്ടിന്റെ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തു. ജമൈക്കയുടെ ദേശീയ സ്റ്റേഡിയത്തിലാണ് വെങ്കലത്തില്‍ തീര്‍ത്ത എട്ടടി ഉയരമുള്ള പ്രതിമ സ്ഥാപിച്ചത്. വിശിഷ്ട അതിഥികള്‍ക്കൊപ്പം ഉസൈന്‍ ബോള്‍ട്ടും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

അഭിമാനവും സന്തോഷവും കൊണ്ട് തനിക്ക് ഒരു വാക്കും ഉച്ചരിക്കാന്‍ കഴിയുന്നില്ലെന്ന ആമുഖത്തോടെ സംസാരിച്ചു തുടങ്ങിയ ഉസൈന്‍ ബോള്‍ട്ട് ജമൈക്കയില്‍ വളര്‍ന്നുവരുന്ന അത്‌ലറ്റുകള്‍ക്ക് ഇത് വലിയൊരു പ്രചോദനമാകുമെന്ന് മാത്രം പറഞ്ഞു.

DONT MISS
Top