‘സുരക്ഷയില്ല, വിദ്യാഭ്യാസമില്ല, പോഷകാഹാരമില്ല’; ഗുജറാത്തിലെ സ്ത്രീകളുടെ ശോച്യാവസ്ഥ എണ്ണിപ്പറഞ്ഞ് രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

ദില്ലി: ഗുജറാത്തില്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള പോര് മുറുകുന്നു. സംസ്ഥാനത്തെ സ്ത്രീകളുടെ ശോച്യാവസ്ഥ എണ്ണിപ്പറഞ്ഞുകൊണ്ടാണ് രാഹുല്‍ ഗാന്ധി ഒടുവില്‍ രംഗത്തെത്തിയത്.

ഞായറാഴ്ച രാവിലെ ട്വിറ്ററിലൂടെയായിരുന്നു മോദിക്കെതിരെ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. സ്ത്രീകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതില്‍ മോദി പരാജയപ്പെട്ടുവെന്നാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ ആരോപണം. കവിതയുടെ രൂപത്തിലാണ് ട്വിറ്റര്‍ പോസ്റ്റ്. സുരക്ഷയില്ല, വിദ്യാഭ്യാസമില്ല, പോഷകാഹാരമില്ല, ഗുജറാത്തില്‍ സ്ത്രീകള്‍ക്കും ആശാവര്‍ക്കര്‍മാര്‍ക്കും നിരാശ മാത്രമാണ് മോദി സര്‍ക്കാര്‍ നല്‍കിയത് എന്ന് തുടങ്ങി ‘വികസന’ത്തിന്റെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്നതാണ് പോസ്റ്റ് .

ഗുജറാത്തില്‍ 22 വര്‍ഷത്തെ ഭരണത്തില്‍ ബിജെപി നല്‍കേണ്ട ഉത്തരങ്ങള്‍ എന്നപേരില്‍ രൂപം നല്‍കിയ പ്രചരണത്തിന്റെ ഭാഗമായാണ് സ്ത്രീ സുരക്ഷയെ പറ്റി രാഹുല്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ഡിസംബര്‍ 9,14 തീയതികളിലായി രണ്ട് ഘട്ടമായാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 18 നാണ് ഫലപ്രഖ്യാപനം.

DONT MISS
Top