ജിമിക്കി തരംഗം അവസാനിക്കുന്നില്ല; ബോളിവുഡില്‍ നിന്നൊരു ആരാധകന്‍ കൂടി; ഈ പാട്ട് എത്ര കേട്ടാലും മതി വരില്ലെന്ന് സാക്ഷാല്‍ അഭിഷേക് ബച്ചന്‍

ജിമിക്കി കമ്മല്‍ തരംഗം അവസാനിക്കുന്നില്ല. ലോകമെമ്പാടും വൈറലായ പാട്ടിന് ഒരു കിടിലന്‍ ആരാധകന്‍ കൂടി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. സാക്ഷാല്‍ അഭിഷേക് ബച്ചനാണ് ഈ ആരാധകന്‍. നിലവിലെ തരംഗമായ ജിമിക്കി കമ്മല്‍ പാട്ട് എത്ര കേട്ടാലും മതി വരില്ലെന്നാണ് ബോളിവുഡ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്.

പാട്ടിന്റെ യുട്യൂബ് ലിങ്കും ജൂനിയര്‍ ബച്ചന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. സാക്ഷാല്‍ അഭിഷേക് ബച്ചന്‍ കൂടി ആരാധകനായതോടെ ആവേശത്തിലാണ് അണിയറ പ്രവര്‍ത്തകരും സിനിമാ ആരാധകരും.

നിരവധിപ്പേരാണ് അഭിഷേക് ബച്ചന്റെ ട്വീറ്റിനോട് പ്രതികരിച്ചിരിക്കുന്നത്. ജൂനിയര്‍ ബച്ചന്‍ ജിമിക്കി കമ്മലിനെക്കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നു, പറയാന്‍ വാക്കുകളില്ലെന്നായിന്നു സംഗീത സംവിധാനം നിര്‍വദിച്ച ഷാന്‍ റഹ്മാന്റെ പ്രതികരണം.

തന്റെ ട്വീറ്റ് ഷെയര്‍ ചെയ്ത ഷാന്‍ റഹ്മാന്റെ പോസ്റ്റിനു താഴെ അഭിഷേക് ബച്ചന്‍ കമന്റിടുകയും ചെയ്തു. മികവുറ്റ വര്‍ക്ക്, ആശംസകള്‍ എന്നായിരുന്നു അഭിഷേക് ബച്ചന്റെ കമന്റ്. ഷാന്‍ റഹ്മാന് കിട്ടിയ ഇരട്ടി മധുരമായി അഭിഷേകിന്റെ പ്രതികരണം.

യഥാര്‍ത്ഥ ഗാനരംഗത്തെ കടന്നു വെക്കുന്ന പ്രകടനങ്ങളുമായി നിരവധി പേരാണ് പാട്ടിനൊത്ത് ചുവടു വെച്ച് ഇതിനകം  ശ്രദ്ധേയരായത്. ഇതാദ്യമായിട്ടാണ് ഒരു മലയാള ഗാനത്തിന് ലോകം മുഴുവനുമുള്ള യുവാക്കള്‍ ചുവടു വെച്ചത്. മലയാളികളെ തോല്‍പിക്കുന്ന നൃത്തരംഗങ്ങളും ആലാപനവുമായി വിദേശികളും ഏറെ ശ്രദ്ധ നേടിയിരുന്നു.

DONT MISS
Top