ഭിക്ഷാടനം നടത്തുന്ന കുട്ടിയുടെ മടിയില്‍ എന്നും ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ ഒടുവില്‍ ദീപ കണ്ടെത്തി; അവളെ ഭിക്ഷാടകര്‍ക്ക് നല്‍കിയത് സ്വന്തം അമ്മ

കുഞ്ഞിനോടൊപ്പം ദീപ,  , ഭിക്ഷാടന മാഫിയയില്‍പ്പെട്ട ആണ്‍കുട്ടിയുടെ മടിയില്‍ കുഞ്ഞ് ( രണ്ട് ദിവസം മുന്‍പത്തെ ചിത്രം)

ദില്ലി: ഭിക്ഷാടനത്തിന്റെ ഭീകരമുഖം വ്യക്തമാക്കുന്ന ദീപ മനോജിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഏറെ ചര്‍ച്ചയായിരുന്നു. ഭിക്ഷയാചിക്കുന്ന ആണ്‍കുട്ടിയുടെ മടിയില്‍ അര്‍ദ്ധ നഗ്നയായ പെണ്‍കുട്ടിയെ അന്ന് ദീപയ്ക്ക് കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലും ഏറെ ദിവസത്തെ അന്വേഷണത്തിനൊടുവില്‍ ദീപ ആ കുട്ടിയെ ഇന്ന് കണ്ടെത്തിയിരിക്കുകയാണ്.

ദില്ലിയില്‍ ഭിക്ഷാടനം നടത്തുന്ന ഒരു ആണ്‍കുട്ടിയുടെ മടിയിലായിരുന്നു സമൂഹ്യ പ്രവര്‍ത്തക കൂടിയ ദീപ ഏതു സമത്തും ഉറങ്ങിക്കിടക്കുന്ന രണ്ടര വയസുമാത്രം പ്രായമുള്ള കുട്ടിയെ കണ്ടെത്തിയത്. ആ കുട്ടി ആരെന്ന് ദീപ അന്ന് ചോദിച്ചറിയാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ആണ്‍കുട്ടി മറ്റു കുട്ടികളെ കൂടി വിളിച്ച് അക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ദീപ അന്ന് അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്നുള്ള നീണ്ട അന്വേഷങ്ങള്‍ക്കൊടുവില്‍ ദീപയും കൂട്ടരും ചേര്‍ന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയിരിക്കുകയാണ്. പെണ്‍കുട്ടിയുടെ അമ്മ തന്നെയാണ് കുട്ടിയെ ഭിക്ഷാടകര്‍ക്ക് നല്‍കിയതെന്നാണ് ദീപ പറയുന്നത്.

ദീപയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

ഒരു ടീം വര്‍ക്ക് ന്റെ വിജയം… അന്ന് മുതല്‍ അവളെ കണ്ടെത്താന്‍ കൂടെ Parmeshwaran Madhu ഉണ്ടായിരുന്നു.. മരിച്ചാലും കൂടെ ഉണ്ടാവുമെന്ന് പറഞ്ഞു ധൈര്യം തന്ന Jayaraj Nair.. നമുക്ക് മുന്നോട്ടു പോകണം.. ഭിക്ഷാടനം നമുക്ക് അവസാനിപ്പിക്കാന്‍.. അതിനായി ഏതറ്റം വരെ പോകാനും കൂടെ ഉണ്ടാകും എന്ന് Joby George.. പിന്നെ ഒന്നും നോക്കിയില്ല.. ഒപ്പം Manoj Mathew ന്റെ പൂര്‍ണ പിന്തുണയും… പിന്നെ പേടിയല്ല.. ആവേശമായിരുന്നു..

ലോകത്തിന്റെ പല ഭാഗത്തു നിന്നും പല കൂട്ടുകാര്‍ കൈ കോര്‍ത്തു.. അതില്‍ മുഖ്യം Ashna Abbas.. Shiju Chacko.. samson paul.. Vinod.. Parvati.. Joseph Michael Jose എന്നിവര്‍ ഒക്കെ ആയിരുന്നു..
ഇന്നലെ ഞങ്ങള്‍ക്ക് കിട്ടിയ സന്ദേശമനുസരിച്ചു വളരെ ശ്രമകരമായ ഒരു അന്വേഷണം ഞങ്ങള്‍ നടത്തി.. ഒരു ചേരിയില്‍ ആയിരുന്നു ഞങ്ങള്‍ എത്തപ്പെട്ടത്.. സുരക്ഷിതത്വം തോന്നായ്കയാല്‍ രാത്രിയില്‍ അപകടം ഒഴിവാക്കാനും ഞങ്ങള്‍ തീരുമാനിച്ചു..

കാലില്‍ മുറിവുള്ള അവള്‍ ട്രീറ്റ്മെന്റിന് എത്തുന്ന വിവരം ഡോക്ടര്‍ വിളിച്ചറിയിച്ചു.. ഞാന്‍ ഇന്നലെ ഡോക്ടറെ കണ്ടു. അവളുടെ ഫോട്ടോയും വീഡിയോയും അടങ്ങുന്ന details കൈമാറിയിരുന്നു… മാതാവും കുടുംബാംഗങ്ങളും അവരുടെ തെറ്റുകളില്‍ ക്ഷമ പറഞ്ഞു.. ഇനി ആ തെറ്റ് ആവര്‍ത്തിക്കില്ലെന്നും.. അവള്‍ക്കു കൈ നിറയെ മധു അങ്കിള്‍ മിട്ടായി വാങ്ങി കൊടുത്തു.. tuesday അവള്‍ക്കു ഒരു സര്‍ജറി ഉണ്ട്…. അവളോടൊപ്പം ഉണ്ടാവണമെന്ന് വിചാരിക്കുന്നു..
അങ്ങനെ ആ ദൈത്യം പൂര്‍ണമായി.. ഇനിയും നമുക്ക് ഭിക്ഷാടനം പൂര്‍ണമായും നിരോധിക്കാനുള്ള mission നു മായി മുന്നോട്ടു പോകാം..

പെണ്കുട്ടിയുമായി ബന്ധപ്പെട്ട്   ദീപ മനോജിന്റെ ആദ്യ ഫേയ്സ്ബുക്ക് പോസ്റ്റ്

വയ്യ.. ഈ കാഴ്ചകള്‍ താങ്ങാവുന്നതിലും അപ്പുറം.. ഞാന്‍ എപ്പോഴും കാണുന്നു.. ഈ കുഞ്ഞ് ഉറക്കത്തിലാണ്. പ്രഭാതത്തിലും നട്ടുച്ചക്കും പ്രദോഷത്തിലും രാത്രിയിലും പാതിരാത്രിക്കും. എല്ലാം.. ഞാന്‍ പല സമയങ്ങളിലും ഈ കുട്ടിയേ പലരുടെ മടിയില്‍ ഉറങ്ങുന്ന രീതിയില്‍ കണ്ടിരിക്കുന്നു. ഒരിക്കലും അവളെ ഉണര്‍ന്നു കണ്ടിട്ടില്ല. ഇതിനു മുന്‍പും ഞാന്‍ ഈ ചോദ്യം ചോദിച്ചിട്ടുണ്ട്. അവര്‍ എനിക്കു മറുപടി തന്നില്ല. ഇന്നു രാത്രി 10. 30 നു ദില്‍ഷാദ് ഗാര്‍ഡന്‍ മെട്രോ സ്‌റ്റേഷനില്‍ വച്ചു വീണ്ടും ഞാന്‍ അവളെ കണ്ടു.

ശരീരമാസകാലം വടുക്കള്‍ ഉണങ്ങിയ പാടുകള്‍. ഏകദേശം 2 അല്ലെങ്കില്‍ 3 വയസ്സ് തോന്നിക്കുന്ന ആ കുട്ടിയുടെ യഥാര്‍ത്ഥ രക്ഷിതാക്കള്‍ ആരായിരിക്കും. എന്തിനാവാം ആ കുട്ടി എപ്പോഴും ഉറങ്ങുന്നത്. തീപ്പെട്ടി തന്നെത്താന്‍ ഉരച്ചു ആ കുഞ്ഞ് തന്നെ പൊള്ളിച്ചു ഉണ്ടാക്കിയ മുറിവുകള്‍ ആണത്രേ. എന്തോ എനിക്കു വിശ്വാസം വരുന്നില്ല. നിങ്ങള്‍ക്കോ

അവരുടെ വീടിനെ കുറിച്ചു ചോദിച്ചു. അവന്‍ ആ കുട്ടിയെ കുലുക്കി ഇളക്കി മറിച്ചു പുറത്തേക്കു പോയി ഒരു വലിയ പറ്റം കുട്ടികളെ വിളിച്ചു സംഘടിപ്പിച്ചു. 7 8 കുട്ടികള്‍ പല വലിപ്പത്തിലുള്ളവര്‍… എന്നെ വെല്ലുവിളിക്കും പോലെ തോന്നി. ആന്റി ഞങ്ങളുടെ വീട്ടിലേക്കു വാ.. കാട്ടി തരാം ആരുടെ കുട്ടിയാണെന്ന്. എന്നൊക്കെ കുറെ നേരത്തേക്ക് വിളിച്ചു കൂവുന്നുണ്ടായിരുന്നു.

ധര്‍മക്കാരുടെ ഇടി മേടിക്കണ്ടല്ലോ എന്ന് കരുതി ഞാനും എന്റെ കൂടണയാന്‍ നോക്കി. ഇതൊരു മാഫിയ ആണെന്ന് ആര്‍ക്കാ അറിവില്ലാത്തത്‌!

DONT MISS
Top