പൊങ്കല്‍ റിലീസിന് തയ്യാറെടുത്ത് സൂര്യയുടെ ‘താനാ സേര്‍ന്ത കൂട്ടം’; ടീസര്‍ പുറത്തിറങ്ങി

ചിത്രത്തില്‍ നിന്ന്

ആഘോഷ പ്രതീതിയുണര്‍ത്തി സൂര്യയുടെ ഏറ്റവും പുതിയ ചിത്രം ‘താനാ സേര്‍ന്ത കൂട്ടം’ ടീസറെത്തി. സംവിധായകന്‍ വിഗ്നേഷ് ശിവനുമൊത്തുള്ള സൂര്യയുടെ ആദ്യ ചിത്രമാണിത്.

കീര്‍ത്തി സുരേഷ് നായികയായെത്തുന്ന ചിത്രം അടുത്ത വര്‍ഷം പൊങ്കല്‍ റിലീസായി തിയേറ്ററിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം. സൂര്യയുടെ 35-ാമത് ചിത്രമാണിത്. രമ്യ കൃഷ്ണന്‍, സുരേഷ് മേനോന്‍, കെഎസ് രവികുമാര്‍, ആര്‍ജെ ബാലാജി, ആനന്ദ് രാജ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഒരിടവേളയ്ക്ക് ശേഷം ഹാസ്യതാരം സെന്‍ന്തിലിന്റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് താനാ സേര്‍ന്ത കൂട്ടം.

കോമഡി ക്രൈം വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്റെ ടീസറിന് റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മികച്ച സ്വീകരണമാണ് ലഭിച്ചത്. പോടാ പോടി, നാനും റൗഡി താന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് വിഗ്നേഷ്. ചിത്രത്തിന്റെ അവസാനഘട്ട ഷൂട്ടിംഗ് പുരോഗമിച്ച് വരികയാണ്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചു കഴിഞ്ഞു.

DONT MISS
Top