നൈനാംവളപ്പിന്റെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഫിഫയുടെ സ്‌നേഹസമ്മാനമെത്തി

കോഴിക്കോട്: നൈനാംവളപ്പിന്റെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് വീണ്ടും ഫിഫയുടെ സ്‌നേഹ സമ്മാനം. ലോകകപ്പിന്റെ സുവര്‍ണമാതൃക, ഫെയര്‍പ്ലേ ടീഷര്‍ട്ട് തുടങ്ങിയ സമ്മാനങ്ങളാണ് നൈനാംവളപ്പിലേക്കെത്തിയത്. 2010 ലും നൈനാംവളപ്പിലേക്ക് ഫിഫയുടെ ഉപഹാരങ്ങളെത്തിയിരുന്നു.

ഫിഫയുടെ സ്വിറ്റ്‌സര്‍ലന്റ് ആസ്ഥാനത്ത് നിന്നും പാഴ്‌സലായാണ് കഴിഞ്ഞ ദിവസം സമ്മനങ്ങള്‍ നൈനാംവളപ്പിലെത്തിയത്. ഫുട്‌ബോളിനോടുള്ള അടങ്ങാത്ത ആവേശമാണ് ഇതിനെല്ലാം പുറകില്‍. ലോകകപ്പ് ട്രോഫിയുടെ സുവര്‍ണ മാതൃകയ്ക്ക് പുറമെ ഫിഫ ക്യാപ്, ബാഡ്ജ്, പേനകള്‍ എന്നിവയും ടെക്‌നിക്കല്‍ റിപ്പോര്‍ട്ടും സ്റ്റാറ്റിസ്റ്റിക്‌സുമടങ്ങുന്ന പുസ്തകവുമാണ് ഉപഹാരങ്ങളിലുള്ളത്.

നൈനാംവളപ്പ് ഫുട്‌ബോള്‍ ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് എന്‍വി സുബൈറിനാണ് ഫിഫയുടെ പാഴ്‌സല്‍ ലഭിച്ചത്. ഇത് രണ്ടാം തവണയാണ് ഫിഫയുടെ സ്‌നേഹസമ്മാനം ഇങ്ങോട്ട് എത്തുന്നത്. പ്രാദേശിക ഫുട്‌ബോളിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫിഫയുടെ ഈ പദ്ധതി. നൈനാംവളപ്പിന്റെ ഫുട്‌ബോള്‍ പ്രേമം ലോകപ്രസിദ്ധമാണ്. വിവിധ ദേശീയ മാധ്യമങ്ങള്‍ ഫുട്‌ബോള്‍ ആവേശം ലോകത്തെ അറിയിച്ചത്.
https://www.youtube.com/watch?v=Bp

DONT MISS
Top