നാലു വയസുകാരിയെ അധ്യാപകന്‍ സ്‌കൂളിലെ ശൗചാലയത്തില്‍വെച്ചു പീഡിപ്പിച്ചു

പ്രതീകാത്മക ചിത്രം

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നാലു വയസുകാരിയെ അധ്യാപകന്‍ സ്കൂള്‍ ശൗചാലയത്തില്‍വെച്ച് പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് സ്‌കൂളിലെ കായിക അധ്യാപകനെതിരെ കേസെടുത്തു.

സ്‌കൂളില്‍ നിന്നും വീട്ടില്‍ തിരിച്ചെത്തിയ കുട്ടി നിര്‍ത്താതെ കരഞ്ഞതോടെയാണ് കുട്ടിയെ അമ്മ ശ്രദ്ധിച്ചത്. അപ്പോള്‍ വസ്ത്രത്തില്‍ രക്തം കാണുകയും തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

കുട്ടിയോട് അമ്മ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് കായിക അധ്യാപകന്‍ ശൗചാലയത്തില്‍ കൊണ്ടുപോയി ഉപദ്രവിച്ച വിവരം പറഞ്ഞത്. ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ ഡോക്ടറാണ് പൊലീസിനെ വിവരമറിയിക്കാന്‍ മാതാപിതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

പ്രാഥമിക പരിശോധനയില്‍ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് വിധേയമായതായി തിരിച്ചറിഞ്ഞിട്ടുണ്ട്. കുട്ടിയുടെ ബാക്കിയുള്ള പരിശോധനാ ഫലങ്ങള്‍ പുറത്തുവന്നാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കൂ  എന്ന് ഡോക്ടര്‍ പറഞ്ഞു.

DONT MISS
Top