അരക്ഷിത നഗരങ്ങളില്‍ ദില്ലി മുന്നില്‍; കണക്ക് പുറത്തുവിട്ടത് ക്രൈം റെക്കോഡ്‌സ് ബ്യൂറോ

പ്രതീകാത്മക ചിത്രം

ദില്ലി: രാജ്യത്തെ ഏറ്റവും അരക്ഷിതമായ നഗരങ്ങളുടെ കണക്കില്‍ ദില്ലി മുന്നില്‍. ഓരോ മണിക്കൂറിലും 23 ക്രിമിനല്‍ കേസുകളാണ് കഴിഞ്ഞ വര്‍ഷം ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. 2015 ല്‍ ഇത് 15% ആയിരുന്നു.

ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം രാജ്യത്ത് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത കുറ്റകൃത്യങ്ങളില്‍ 39 ശതമാനവും ദില്ലിയിലാണ്. ഏകദേശം 17 മില്ല്യണ്‍ ജനങ്ങളാണ് ദില്ലിയിലുള്ളത്.
പത്തൊമ്പത് നഗരങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിലും മുന്‍പന്തിയില്‍ തലസ്ഥാനം തന്നെ. ദില്ലിയില്‍ ദിനംപ്രതി 20 കുട്ടികള്‍ വ്യത്യസ്തമായ കേസുകളില്‍ ഇരയാകുന്നുവെന്നതും മറ്റൊരു വസ്തുത.

ബലാത്സംഗ കേസുകളില്‍ മധ്യപ്രദേശും, അഴിമതിയുടെ കാര്യത്തില്‍ മഹാരാഷ്ട്രയും ഒന്നാമത് നില്‍ക്കുന്നു. 23% അഴിമതി കേസുകള്‍ കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ മെട്രോ പൊളിറ്റന്‍ നഗരങ്ങളെക്കാളും സുരക്ഷാ ഭീഷണിയാണ് ദില്ലിയില്‍ നിലനില്‍ക്കുന്നത്.

വാഹനമോഷ്ടാക്കളുടെ കാര്യത്തിലും രാജ്യതലസ്ഥാനമാണ് ഒന്നാമത് . 74293 വാഹനങ്ങളാണ് കഴിഞ്ഞ വര്‍ഷം മോഷണം പോയത്. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികളുടെ കണക്കും ദില്ലിയില്‍ നാള്‍ക്കുനാള്‍ വര്‍ധിച്ച് വരുന്നത് ആശങ്കയുളവാക്കുന്നതാണ്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ദില്ലിയില്‍ ബസ്സില്‍ വെച്ച് കൗമാരക്കാരനെ അഞ്ച് കുട്ടികള്‍ ചേര്‍ന്ന് കുത്തികൊലപ്പെടുത്തുന്നത്. 13നും 16നും ഇടയില്‍ പ്രായമുള്ളവരായിരുന്നു ഈ കുറ്റകൃത്യത്തിന് പിന്നില്‍.

DONT MISS
Top