സ്വന്തം ചരമവാര്‍ത്ത പത്രങ്ങളില്‍ പരസ്യം ചെയ്ത് വൃദ്ധന്‍ അപ്രത്യക്ഷനായി

സ്വന്തം ചരമവാര്‍ത്ത പത്രങ്ങളില്‍ പരസ്യം ചെയ്ത് വൃദ്ധന്‍ അപ്രത്യക്ഷനായി. കണ്ണൂര്‍ കുറ്റിക്കോല്‍ സ്വദേശി ജോസഫിനെ ആണ് കാണാതായത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. കഴിഞ്ഞ ദിവസമാണ് തളിപ്പറമ്പിലെ ജോസഫ് മേലുക്കുന്നേലിന്റെ ചരമവാര്‍ത്ത പ്രമുഖ പത്രങ്ങളില്‍ വന്നത്. ഇതു കണ്ട് അമ്പരന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷത്തിലാണ് ജോസഫിനെ കാണാനില്ലെന്ന് മനസ്സിലായത്

രോഗബാധിതനായ ജോസഫ് തിരുവനന്തപുരത്ത് ആര്‍സിസിയില്‍ ചികിത്സക്ക് പോകുന്നെന്ന് പറഞ്ഞ് നാല് ദിവസം മുന്‍പാണ് വീടു വിട്ടത്. എന്നാല്‍ പൊലിസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പയ്യന്നൂരിലെ ഒരു ലോഡ്ജില്‍ താമസിക്കുകയായിരുന്നെന്ന് വ്യക്തമായിട്ടുണ്ട്. പ്രമുഖ പത്രത്തിന്റെ ഓഫീസില്‍ ജോസഫ് തന്നെയാണ് ചരമവാര്‍ത്തയും ലഘു ജീവചരിത്രവും എത്തിച്ചതും.

പഴയ ഫോട്ടോ നല്‍കിയതിനാല്‍ പെട്ടെന്ന് തിരിച്ചറിയാനുമായില്ല. വാര്‍ത്ത കണ്ട് ഞെട്ടിയ ലോഡ്ജ് ജീവനക്കാരനും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായി. തന്റെ ജീവിതത്തെക്കുറിച്ചും സംസ്‌ക്കാര ചടങ്ങുകളെക്കുറിച്ചും ബന്ധുക്കളെക്കുറിച്ചുമെല്ലാം വിശദവിവരങ്ങള്‍ നല്‍കിയാണ് പരസ്യം ചെയ്തിരിക്കുന്നത്. ഭാര്യ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്.

DONT MISS
Top