ഭര്‍ത്താവിന്റെ മുറിയില്‍ നിന്നു മാത്രം എടുക്കാന്‍ സാധിക്കുന്ന മനോഹര ചിത്രങ്ങള്‍ മറ്റൊരു യുവതിയുടെ ഇന്‍സ്റ്റാഗ്രാം പേജില്‍; വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ രംഗത്ത്

വിവാഹമോചനത്തിലേക്ക് നയിച്ച ചിത്രം

മോസ്‌കോ: ഒരു ഫോട്ടോയുടെ പേരില്‍ ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം നേടി വാര്‍ത്തകള്‍ സൃഷ്ടിച്ചിരിക്കുകയാണ് മോസ്‌ക്കോയിലെ യൂലിയ അഗ്രനോവിച്ച് എന്ന യുവതി. ഒരു ഫോട്ടോയുടെ പേരിലൊക്കെ വിവാഹമോചനം നടക്കുമോ എന്ന് നമുക്ക് തോന്നുമെങ്കിലും തന്റെ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തിന്റെ ഏറ്റവും വലിയ തെളിവായിരുന്നു ഫോട്ടോയിലൂടെ യൂലിയക്ക് ലഭിച്ചത്.

വളരെ അവിചാരിതമായായിരുന്നു മറ്റൊരു യുവതിയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ തന്റെ ഭര്‍ത്താവിന്റെ മുറിയില്‍ നിന്നു മാത്രം എടുക്കാന്‍ സാധിക്കുന്ന മനോഹരമായ ചിത്രങ്ങള്‍ യൂലിയ കണ്ടത്. വെറെ ഏതെങ്കിലും ചിത്രമായിക്കും എന്ന് വിചാരിച്ച് ആദ്യ തവണ  യൂലിയ ഫോട്ടോ അത്ര കാര്യമായി എടുത്തില്ല.

എന്നാല്‍ പിന്നീട് സംശയം തോന്നിയ യൂലിയ യുവതിയുടെ ഇന്‍സ്റ്റാഗ്രാമിലെ ചിത്രങ്ങള്‍ എല്ലാം പരിശോധിച്ചു. മിക്കവയും ഭര്‍ത്താവിന്റെ മുറിയില്‍ നിന്നും മാത്രം എടുക്കാന്‍ സാധിക്കുന്നവയായിരുന്നു. സംഭവം മനസിലായ യൂലിയ ചിത്രത്തിന്റെ അടിയില്‍ മനോഹരമായ ഒരു കമന്റ് കൂടി ഇട്ടു. എന്റെ ഭര്‍ത്താവിന്റെ മുറിയില്‍ നിന്നും ലഭിക്കുന്ന മനോഹരമായ ചിത്രങ്ങള്‍ എന്നതായിരുന്നു യൂലിയയുടെ കമന്റ്.

ഭാര്യക്ക് സംഭവങ്ങള്‍ എല്ലാം മനസിലായി എന്ന അറിഞ്ഞ ഭര്‍ത്താവ് നാസര്‍ ഗ്രൈന്‍കോ സുഹൃത്തുക്കള്‍ വീട്ടില്‍ വന്നപ്പോള്‍ എടുത്ത ചിത്രങ്ങളാണ് ഇതെല്ലാം എന്നു പറഞ്ഞ് ഭാര്യയെ സമീപിച്ചു. എന്നാല്‍ ഭര്‍ത്താവിന് പല സ്ത്രീകളുമായി ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് അപ്പോഴേക്കും യൂലിയ അറിഞ്ഞിരുന്നു. മിക്ക യുവതികളോടും അവിവാഹിതനാണ് എന്നാണ് നാസര്‍ പറഞ്ഞിരുന്നത്. ഇതോടെ യൂലിയ ഭര്‍ത്താവിനോട് വിവഹമോചനം ആവശ്യപ്പെടുകയായിരുന്നു.

DONT MISS
Top