പുഴുവരിച്ച് തലയില്‍ ദ്വാരം വീണു; രക്ഷിച്ച ചാരിറ്റബിള്‍ സൊസൈറ്റിക്ക് നന്ദി പറഞ്ഞ് രാജസ്ഥാന്‍ യുവതി (വീഡിയോ)

പുഴുവരിച്ച് ദ്വാരം വീണ് പ്രീതിയുടെ തല

ജയ്പൂര്‍: പുഴുവരിച്ച് തലയില്‍ വലിയ ദ്വാരങ്ങളുമായി രാജസ്ഥാനിന്റെ വിവിധ ഭാഗങ്ങളിലൂടെ നടന്ന പ്രീതി ദേവി എന്ന 30 വയസുകാരിയെ എല്ലാവരും ദയനീയമായാണ് നോക്കിയിരുന്നത്. എന്നാല്‍ സമൂഹമാധ്യമത്തിലൂടെ മനുഷ്യ സ്‌നേഹത്തെക്കുറച്ച് വാചാലരാകുന്നവരോ ദയനീയമായി പ്രീതിയെ നോക്കിനിന്നവരോ ഒന്നും തന്നെ അവരെ ഒരു ആശുപത്രിയില്‍ കൊണ്ടുപോകാം എന്ന് കരുതിയില്ല.

ഒടുവില്‍ വിവരമറിഞ്ഞ രാജസ്ഥാനിലെ അപ്‌നാ ഘര്‍ എന്ന ചാരിറ്റബിള്‍ സൊസൈറ്റിയിലെ ജീവനക്കാര്‍ വന്നാണ് പ്രീതിയെ കൊണ്ടുപോയത്. എന്നാല്‍ അപ്പോഴേക്കും ആരും തൊടാന്‍ അറയ്ക്കുന്ന വിധത്തില്‍ പുഴുക്കളാല്‍ നിറഞ്ഞിരുന്നു പ്രീതിയുടെ തല. കൂടാതെ അതോടൊപ്പം വലിയ ദ്വാരങ്ങളും തലയില്‍ രൂപപ്പെട്ടിരുന്നു.

ക്ലിനിക്കില്‍ എത്തിച്ച് പ്രീതിയുടെ മുടികള്‍ നീക്കം ചെയ്ത് അവര്‍ ആവശ്യമായി ചികിത്സ നല്‍കി. അഞ്ച് മാസം നീണ്ട ചികിത്സ കഴിഞ്ഞപ്പോഴേക്കും അസുഖം മാറി പ്രീതി ഇപ്പോള്‍ പഴയ അവസ്ഥയിലായിരിക്കുകയാണ്. തലയില്‍ വീണ്ടും മുടി വന്ന് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് അവര്‍.

പ്രീതി

ആറു മാസങ്ങള്‍ക്കു മുമ്പ് വഴിയരികില്‍ കിടക്കുമ്പോള്‍ ആരോ മര്‍ദ്ദിച്ചാണ് തന്റെ തലയ്ക്ക് പരിക്കേറ്റതെന്നാണ് പ്രീതി പറയുന്നത്. മുറിവുമായി വഴിയരികില്‍ കിടന്നിട്ടും ആരും സഹായിക്കാന്‍ എത്തിയില്ല. എന്നെ സഹായിച്ച അപ്‌നാ ഘറിലെ ആളുകള്‍ മാലാഖമാരാണ്. അവര്‍ ഇല്ലായിരുന്നുവെങ്കില്‍ തനിക്ക് ജീവിതം തന്നെ നഷ്ടമാകുമായിരുന്നെന്ന് പ്രീതി പറയുന്നു. നഷ്ടപ്പെടുമെന്ന് കരുതിയ ജീവിതം എനിക്ക് തിരിച്ചുകിട്ടി. ഇനി പുതിയൊരു ജീവിതം ആരംഭിക്കണം എന്നാണ് തന്റെ ആഗ്രഹം എന്നും പ്രീതി പറഞ്ഞു.

DONT MISS
Top