വിവാഹിതന്റെ കൂടെ ഒളിച്ചോടി; ഉത്തര്‍ പ്രദേശില്‍ പെണ്‍കുട്ടിയെ സ്വന്തം പിതാവും സഹോദരനും അമ്മാവന്മാരും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു

പ്രതീകാത്മക ചിത്രം

മീററ്റ് : വിവാഹം കഴിച്ച് മൂന്ന് മക്കളുള്ള യുവാവിന്റെ കൂടെ ഒളിച്ചോടിയ പെണ്‍കുട്ടിയെ സ്വന്തം പിതാവും സഹോദരനും, രണ്ട് അമ്മാവന്മാരും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തതായി പൊലീസിന് പരാതി നല്‍കി. മുസര്‍ഫര്‍ നഗറിലാണ് സംഭവം നടന്നത്. യുവതിയുടെ പരാതിയില്‍ പൊലീസ് പെണ്‍കുട്ടിയുടെ പിതാവ് ഹക്കീം, സഹോദരന്‍ സാബിര്‍, അമ്മാവന്മാരായ സമീന്‍, ആഷു എന്നിവരെ അറസ്റ്റ് ചെയ്തു.

ഈ വര്‍ഷം ജൂലൈയിലും, ഒക്ടോബറിലും പെണ്‍കുട്ടി വിവാഹിതന്റെ കൂടെ ഒളിച്ചോടിയിരുന്നു. എന്നാല്‍ രണ്ട് തവണയും മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയാണ് വീട്ടുകാര്‍ നല്‍കിയത്.  ആദ്യ തവണ കോടതിയില്‍ സ്വന്തം സമ്മത് പ്രകാരമാണ് താന്‍ യുവാവിന്റെ കൂടെ പോയതെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. തുടര്‍ന്ന് കോടതി ഇവരെ ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കുകയായിരുന്നു.

എന്നാല്‍ രണ്ട് തവണയും പെണ്‍കുട്ടിയെ വീട്ടുകാര്‍ തിരിച്ചുകൊണ്ടുവരികയും വീട്ടില്‍ പൂട്ടിയിടുകയും ചെയ്തു. രണ്ടാമത്തെ തവണ ഗഭിണിയായാണ് പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയത്. പെണ്‍കുട്ടിയോട് വീട്ടുകാര്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ നിര്‍ബന്ധിക്കുകയും ഇതിനായി ഒരു നഴ്‌സിംഗ് ഹോമിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അവിടെ വെച്ച് പീഡിപ്പിച്ചതായാണ് പെണ്‍കുട്ടി പരാതി നല്‍കിയിരിക്കുന്നത്.

എന്നാല്‍ പെണ്‍കുട്ടി നല്‍കിയ പരാതി തെറ്റാണെന്ന് അമ്മ പൊലീസിന് മൊഴി നല്‍കി. തന്റെ ഭര്‍ത്താവും മകനുമെല്ലാം നിരപാരാധികളാണെന്നും മകളെ ആരും പീഡിപ്പിച്ചില്ലെന്നുമാണ് അവര്‍ പറയുന്നത്. പെണ്‍കുട്ടിയുടെ കാമുകന്റെ നിര്‍ദ്ദേശ പ്രകാരം കെട്ടിച്ചമച്ച കഥയാണ് ഇതെന്നും അവര്‍ പൊലീസിന് മൊഴി നല്‍കി.

DONT MISS
Top