ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ഉത്തരകൊറിയയുടെ പ്രകോപനം വീണ്ടും

ഫയല്‍ ചിത്രം

പ്യോ​ഗ്യം​ഗ്: പുതിയ ഭൂകണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ഉത്തരകൊറിയയുടെ വെല്ലുവിളി വീണ്ടും. ചൊ​വ്വാ​ഴ്ച അ​ർ​ധ​രാ​ത്രി ഉത്തരകൊറിയന്‍ തലസ്ഥാനമായ  പ്യോ​ഗ്യം​ഗി​ൽ നി​ന്ന് വി​ക്ഷേ​പി​ച്ച മി​സൈ​ൽ 50 മി​നി​റ്റ് സ​ഞ്ച​രി​ച്ച ശേ​ഷം ജ​പ്പാ​ൻ ക​ട​ലി​ൽ പ​തി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്.  അമേരിക്കന്‍ ഭൂകണ്ഡത്തിന്റെ മുഴുവന്‍ പ്രദേശത്തും എത്താന്‍ പ്രാപ്തിയുള്ളതാണ് ഇന്നലെ വിക്ഷേപിക്കപ്പെട്ട മിസൈല്‍.

ഹ്വാസോംഗ് -15 എന്ന് പേര് നല്‍കിയിട്ടുള്ള മിസൈല്‍ ഉത്തരകൊറിയ ഇതുവരെ പരീക്ഷിച്ചിട്ടുള്ളവയില്‍ ഏറ്റവും അധികം പരിധിയുള്ളതാണ്. 950 കിലോമീറ്ററാണ് പുതിയ മിസൈലിന്റെ ദൂരപരിധി.

ഉ​ത്ത​ര കൊ​റി​യ വീ​ണ്ടും മി​സൈ​ൽ പ​രീ​ക്ഷ​ണ​ത്തി​നു ത​യാ​റെ​ടു​ക്കു​ന്ന​താ​യി യു​എ​സ് മു​ന്ന​റി​യി​പ്പു ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പ​രീ​ക്ഷ​ണം. ദ​ക്ഷി​ണ കൊ​റി​യ​ൻ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ യോ​ൻ​ഹാ​പാ​ണ് വാ​ർ​ത്ത ആ​ദ്യം പു​റ​ത്തു​വി​ട്ട​ത്. ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ ദ​ക്ഷി​ണ കൊ​റി​യ​യും സ​മാ​ന ശേ​ഷി​യു​ള്ള മി​സൈ​ൽ തൊ​ടു​ത്തു. മി​സൈ​ൽ പ​രീ​ക്ഷ​ണ​ത്തി​നു ത​യാ​റെ​ടു​ക്കു​ന്ന​താ​യി സൂ​ചി​പ്പി​ക്കു​ന്ന റേ​ഡി​യോ സി​ഗ്ന​ലു​ക​ൾ ല​ഭി​ച്ച​താ​യി ജ​പ്പാ​ൻ അ​റി​യി​ച്ചി​രു​ന്നു.

മേഖലയില്‍ ഭീഷണി പരത്തുന്ന ഉത്തരകൊറിയയുടെ പുതിയ മിസൈല്‍ വി​ക്ഷേ​പ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷി​ൻ​സോ ആ​ബെ മന്ത്രിമാരുടെ അടിയന്തിര യോഗം വിളിച്ചുചേര്‍ത്തു സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു.

DONT MISS
Top