എസ് ദുര്‍ഗ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കും: പ്രദര്‍ശനം രാഷ്ട്രീയപ്രതിരോധത്തിന്റെ ഭാഗമെന്ന് കമല്‍

തിരുവനന്തപുരം: സനല്‍കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ചലച്ചിത്രഅക്കാദമി അധ്യക്ഷന്‍ കമല്‍. ഫാസിസ്റ്റ് നിലപാടുകള്‍ക്ക് എതിരെയുള്ള മറുപടിയായിട്ടാണ് സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിയതെന്ന്  കമല്‍ പ്രതികരിച്ചു. സെന്‍സര്‍ ചെയ്ത പതിപ്പാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക.

ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ സനല്‍കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗയുടെ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടയിലാണ് ഐഎഫ്എഫ്‌കെയില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ ചലച്ചിത്ര അക്കാദമി തീരുമാനം എടുത്തത്. സിനിമയുടെ പ്രത്യേക പ്രദര്‍ശനമാകും ഐഎഫ്എഫ്‌കെയില്‍ നടത്തുകയെന്ന് കമല്‍ പറഞ്ഞു. ഫാസിസ്റ്റ് നിലപാടുകള്‍ക്ക് എതിരെയുള്ള ചലച്ചിത്ര അക്കാദമിയുടേയും സംസ്ഥാന സര്‍ക്കാരിന്റെയും നിലപാടിന്റെ കൂടി ഭാഗമാണ് എസ് ദുര്‍ഗയുടെ പ്രദര്‍ശനമെന്നും കമല്‍ വിശദീകരിച്ചു.

സിനിമയുടെ സെന്‍സര്‍ ചെയ്ത പതിപ്പാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കുന്നതിന് താത്പര്യമില്ലെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ തീരുമാനം എടുത്തതോടെയാണ് ഐഎഫ്എഫ്‌കെയില്‍ സിനിമ ഉള്‍പ്പെടാതെ പോയത്. മുന്‍ വര്‍ഷം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയ ക ബോഡിസ്‌കയും ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

DONT MISS
Top