“ചിത്രം കണ്ടവര്‍ക്ക് ജാക്കിനോട് എന്തെങ്കിലും വൈകാരിക അടുപ്പം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് അയാള്‍ മരിച്ചതുകൊണ്ടാണ്”, ടൈറ്റാനിക് ക്ലൈമാക്‌സിനേക്കുറിച്ച് ജെയിംസ് കാമറോണ്‍

ഹോളിവുഡിലെ അത്ഭുതമായിരുന്നു ടൈറ്റാനിക് എന്ന ജെയിംസ് കാമറൂണ്‍ ചിത്രം. ലിയനാര്‍ഡോ ഡികാപ്രിയോ ജാക്ക് എന്ന കഥാപാത്രമായും കെയ്റ്റ് വിന്‍സ്ലെറ്റ് റോസ് എന്ന യുവതിയായും തകര്‍ത്തഭിനയിച്ച ചിത്രം സാങ്കേതിക വിദ്യയുടെ വിജയം കൂടിയായിരുന്നു. അന്നുവരെയുള്ള കളക്ഷന്‍ റിപ്പോര്‍ട്ടുകളെല്ലാം ടൈറ്റാനിക് തിരുത്തി.

എന്നാല്‍ ചിത്രത്തിന്റെ അവസാന ഭാഗത്തെ ജാക്കിന്റെ മരണം പ്രേക്ഷകരെ വല്ലാതെ നോവിച്ചു. ജാക്ക് മരിക്കാതിരുന്നെങ്കില്‍ എന്നാഗ്രഹിക്കാത്ത ഒരു ടൈറ്റാനിക് പ്രേമിയും കാണില്ല. എന്നാല്‍ ഈ മരണം ഒഴിച്ചുകൂടാത്തതായിരുന്നുവെന്ന് പറയുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ ജെയിംസ് കാമറൂണ്‍. ആ മരണമാണത്രെ ചിത്രത്തിന്റെ ജീവന്‍!

ജാക്ക് മരിച്ചില്ലെങ്കിലും യാതൊന്നും സംഭവിക്കില്ല. എന്നാല്‍ മരിച്ചതിനാലാണ് പ്രേക്ഷകര്‍ക്ക് അത് കൂടുതല്‍ അനുഭവിക്കാനായതെന്നും കാമറോണ്‍ പറയുന്നു. “ചിത്രം കണ്ടിറങ്ങിയ ജനങ്ങള്‍ക്ക് ജാക്കിനോട് എന്തെങ്കിലും വൈകാരികമായ അടുപ്പം ഉണ്ടാകുന്നുണ്ടെങ്കില്‍ അത് ആ മരണം കൊണ്ട് മാത്രമാണ്”, കാമറോണ്‍ പറഞ്ഞു.

തിരക്കഥയില്‍ 147-ാം പേജില്‍ ജാക്ക് മരിക്കുന്നു. അതിനാല്‍ അത് സംഭവിച്ചു. അക്കാര്യം പൂര്‍ണമായി തീരുമാനിക്കുന്നത് കഥാപാത്രങ്ങളുടെ സൃഷ്ടാവായ കലാകാരനാണ്. മാത്രമല്ല 20 വര്‍ഷങ്ങള്‍ക്കുശേഷം ഇക്കാര്യം സംസാരിക്കുന്നത് മോശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

DONT MISS
Top