സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഭീഷണി സന്ദേശങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് ഡിജിപി

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന തീവ്രവാദ സംഘടനയുടേതെന്ന പേരില്‍ നിരവധി ഭീഷണി സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഇത്തരം സന്ദേശങ്ങളുടെ ആധികാരികത ഉള്‍പ്പെടെയുള്ള എല്ലാ വശങ്ങളും പൊലീസ് അന്വേഷിച്ചുവരികയാണെന്നും ഡിജിപി പറഞ്ഞു.

ഈ അന്വേഷണം നടത്തുമ്പോള്‍ത്തന്നെ മുന്‍കരുതലെന്ന നിലയിലും ആവശ്യമായ ജാഗ്രത പുലര്‍ത്തുന്നതിനുമായി ഇത്തരം ഭീഷണികള്‍ സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശങ്ങളും സാധാരണയായി നല്‍കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷയെ മുന്‍നിര്‍ത്തി പൊതു സംവിധാനങ്ങളെയും സ്ഥാപനങ്ങളെയും പൊലീസ് നിരീക്ഷിക്കുകയും ജാഗ്രത പുലര്‍ത്തുകയും ചെയ്യുന്നുണ്ട്. ഈ നടപടികളെല്ലാം സാധാരണയായുള്ള പൊലീസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്നും ഇതേപ്പറ്റി ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും ഡിജിപി വ്യക്തമാക്കി. ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ക്ക് ഇരകളാകരുതെന്നും അവ പ്രചരിപ്പിക്കരുതെന്നും എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നതായും ബെഹ്റ പറഞ്ഞു.

DONT MISS
Top