നീലക്കുറിഞ്ഞി ഉദ്യാനമേഖലയില്‍ ആരും തീവെച്ചിട്ടില്ല, പ്രചരിക്കുന്നത് കാട്ടുതീ ദൃശ്യങ്ങളെന്നും വനം മന്ത്രി

കോഴിക്കോട്: നീലക്കുറിഞ്ഞി ഉദ്യാനമേഖലയില്‍ ആരും തീവെച്ചിട്ടില്ലെന്ന് വനംമന്ത്രി കെ രാജു. ഇപ്പോള്‍ പ്രചരിക്കുന്നത് ആറ് മാസം മുന്‍പുളള കാട്ടുതീയുടെ ദൃശ്യങ്ങളാണ്. ഉദ്യാനത്തിന്റെ വിസ്ത്യതി കൂടുമോ കുറയുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

ഇടുക്കി നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ ഭാഗമായ 300 ഏക്കര്‍ തീയിട്ടതായി കണ്ടെത്തിയിരുന്നു. ഇടുക്കി എംപി ജോസ് ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള ഭൂമി ഉള്‍പ്പെടെയുള്ളവയാണ് തീയിട്ട നിലയില്‍ കണ്ടെത്തിയത്. നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാന്‍ സര്‍ക്കാര്‍ മന്ത്രിതല സമിതി രൂപീകരണമടക്കമുള്ള നടപടികള്‍ തുടരുന്നതിനിടെയാണ് തീയിട്ട നിലയില്‍ കണ്ടെത്തുന്നത്.

DONT MISS
Top