ഹോങ്കോങ് ഓപ്പണ്‍ സൂപ്പര്‍ സീരീസ്: ചരിത്രം ആവര്‍ത്തിച്ചു, സിന്ധുവിന് ഫൈനലില്‍ തോല്‍വി

കവ്‌ലൂണ്‍: അതേവേദി, അതേ എതിരാളി… ഫലവും അതുതന്നെ. ഹോങ്കോങ് സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ഫൈനലില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഇന്ത്യയുടെ പിവി സിന്ധുവിന് തോല്‍വി.

കിരീടപ്പോരാട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ ചൈനീസ് തായ്‌പേയിയുടെ തായ് സു യിങ് നേരിട്ടുള്ള സെറ്റുകള്‍ക്ക് സിന്ധുവിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 21-18, 21-18. മത്സരം 44 മിനിട്ടില്‍ അവസാനിച്ചു. കഴിഞ്ഞ വര്‍ഷവും ഫൈനലില്‍ ഇതേ എതിരാളിയോട് സിന്ധു പരാജയപ്പെട്ടിരുന്നു.

ഈ സീസണില്‍ രണ്ടാം ഫൈനല്‍ തോല്‍വിയാണ് സിന്ധു നേരിട്ടിരിക്കുന്നത്. നേരത്തെ ലോകചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരയോടും സിന്ധു തോറ്റിരുന്നു. അതേസമയം, ഇന്ത്യന്‍ ഓപ്പണിലും കൊറിയന്‍ ഓപ്പണിലും സിന്ധു കിരീടം നേടുകയും ചെയ്തു.

DONT MISS
Top