കശ്മീരില്‍ കാണാതായ ജവാന്റെ മൃതദേഹം വെടിയേറ്റ നിലയില്‍

കൊല്ലപ്പെട്ട നിലയില്‍

ശ്രീനഗര്‍: കാണാതായ ജവാന്റെ മൃതദേഹം കശ്മീരില്‍ നിന്ന് കണ്ടെടുത്തു. അവധിയിലായിരുന്ന ഇര്‍ഫാന്‍ അഹമ്മദ് ദാറി(23)നെയാണ് ശരീരമാസകലം വെടിയേറ്റ് മരിച്ച നിലയില്‍ ഷോപ്പിയാന മേഖലയില്‍ നിന്ന് കണ്ടെത്തിയത്.

പത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് അവധിയില്‍ പ്രവേശിച്ച ഇര്‍ഫാനെ ഇന്നലെയാണ് കാണാതായത്. വൈകുന്നേരം വീട്ടില്‍ നിന്നും കാറില്‍ പുറത്തേക്ക് പോയ ഇര്‍ഫാന്‍ പിന്നീട് തിരിച്ചെത്തിയില്ല. മൃതദേഹം കണ്ട പ്രദേശവാസികളാണ് പൊലീസില്‍ വിവരമറിയിച്ചത്. ഇദ്ദേഹത്തിന്റെ വാഹനം സംഭവസ്ഥലത്തുനിന്ന് ഒരു കിലോമീറ്റര്‍ അകലെവെച്ച് കണ്ടെത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു.

സംഭവത്തില്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അനുശോചനം രേഖപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ കശ്മീരിലെ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകില്ലെന്നും ജവാന്റെ കൊലപാതകത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് മെഹബൂബ ട്വിറ്ററില്‍ കുറിച്ചു. മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും അനുശോചനം രേഖപ്പെടുത്തി. കഴിഞ്ഞ ഏഴ് മാസത്തിനുള്ളില്‍ അവധിയില്‍ അവധിയില്‍ ആയിരിക്കുമ്പോള്‍
കൊല്ലപ്പെടുന്ന മൂന്നാമത്തെ ജവാനാണ് ഇര്‍ഫാന്‍.

സൈന്യത്തിനെതിരേയുള്ള പകപോക്കലിന്റെ ഭാഗമായി അവധിയിലായിരിക്കുന്ന സൈനികര്‍ക്ക് നേര്‍ക്ക് ആക്രമണം നടത്തുന്ന രീതി അടുത്താലത്തായി കശ്മീരില്‍ ഭീകര്‍ സ്വീകരിച്ചിരിക്കുകയാണ്.

DONT MISS
Top