മധ്യപ്രദേശില്‍ ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റില്‍

പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

മധ്യപ്രദേശിലെ ദാമോയിലാണ് സംഭവം. പ്രാഥമികാവശ്യം നിറവേറ്റാന്‍ പുറത്തുപോയ സമയത്താണ് യുവതിയുടെ നേര്‍ക്ക് അതിക്രമമുണ്ടായത്. കേസില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അക്രമം ഇപ്പോള്‍ വര്‍ധിച്ചുവരികയാണ്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് സമാനമായ മറ്റൊരു സംഭവത്തില്‍ ഭിന്നശേഷി വകുപ്പ് തലവന്‍ തന്നെ പൊലീസ് പിടിയിലാകുന്നത്. പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരായ രണ്ട് കുട്ടികളെ ഇയാള്‍ ബലാത്സംഗം ചെയ്യുകയായിരുന്നു.

സമീപവാസിയായ പ്രതി ടിവി കാണാന്‍ പെണ്‍കുട്ടികളെ വീട്ടിലേക്ക് ക്ഷണിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. മെഡിക്കല്‍ പരിശോധനയില്‍ പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമത്തിന് വിധേയമായെന്ന് വ്യക്തമായിരുന്നു. പോക്‌സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു.

DONT MISS
Top