ചിമ്പുവിന് തമിഴ്‌നാട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ചുവപ്പ് കാര്‍ഡ്; ഇനി സിനിമയില്‍ അഭിനയിക്കാന്‍ സാധിക്കില്ല

ചിമ്പു

ചെന്നൈ : തമിഴ്‌നാട്ടിലെ നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നടന്‍ ചിമ്പുവിന് ചുവപ്പ് നോട്ടീസ് നല്‍കി. പല നിര്‍മ്മാതാക്കളുടെ ഭാഗത്തു നിന്നും ചിമ്പുവിനെതിരെ വ്യാപകമായ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്നത്. ചുവപ്പ് നോട്ടീസ് ലഭിച്ച ചിമ്പുവിന് ഇനി സിനിമയില്‍ അഭിനയിക്കാന്‍ സാധിക്കില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അവസാനമായി അഭിനയിച്ച സിനിമയുടെ ചിത്രീകരണത്തില്‍ 29 ദിവസം മാത്രമായിരുന്നു ചിമ്പു പങ്കെടുത്തത്. പിന്നീട് ചിമ്പു സിനിമയോട് സഹകരിക്കാന്‍ തയ്യാറായില്ല. എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ എടുത്ത ഷോട്ടുകള്‍വെച്ച് സിനിമ പുറത്തിറക്കാനാണ് ചിമ്പു പറഞ്ഞത്. ഇതാണ് ചിമ്പുവിനെതിരെ നടപടി എടുക്കാന്‍ പ്രധാനകാരണം.

ചിമ്പു പറയുന്നതു പോലെ എടുത്ത സീനുകള്‍വെച്ച് സിനിമ പുറത്തിറക്കാന്‍ സാധിക്കാത്തതിനാല്‍ നടപടി ആവശ്യപ്പെട്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ സമീപിക്കുകയായിരുന്നു. ചിമ്പുവിന് ചുവപ്പുകാര്‍ഡ് നല്‍കിയെങ്കിലും തുടര്‍ന്ന് സിനിമകളില്‍ അഭിനയിക്കാന്‍ സാധിക്കില്ല എന്ന വാര്‍ത്തയോട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

DONT MISS
Top