കൊല്ലം തുറമുഖത്തോട് വീണ്ടും സര്‍ക്കാരിന്റെ അവഗണന

കൊല്ലം തുറമുഖം

കൊല്ലം : സംസ്ഥാനത്തെ ഏറ്റവും വലിയ തുറമുഖമായ കൊല്ലം തുറമുഖത്തോട് സര്‍ക്കാരിന്റെ അവഗണന. ലക്ഷദ്വീപില്‍ നിന്നും മാലിയില്‍ നിന്നും യാത്ര കപ്പലുകള്‍ കൊല്ലത്ത് എത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇപ്പോള്‍ ചരക്കു കപ്പലുകള്‍ പോലും തുറമുഖത്ത് എത്തുന്നില്ല .

അന്താരാഷ്ട്ര കപ്പല്‍ചാലിന്റെ ഏറ്റവും അടുത്തുള്ള തുറമുഖമായിട്ടും തുറമുഖ വികസനത്തിന്റെ കാര്യത്തില്‍ മെല്ലപ്പോക്കാണ് സര്‍ക്കാര്‍ പിന്തുടരുന്നത്. കൊല്ലം തുറമുഖത്തിന് പത്ത് നോട്ടിക്കല്‍ മൈല്‍ ഉള്ളിലാണ് രാജ്യാന്തര കപ്പല്‍ചാല്‍. പ്രതിദിനം നിരവധി കപ്പലുകളാണ് തുറമുഖത്തിനു മുന്നിലൂടെ കടന്നു പോകുന്നത്. പക്ഷെ ഒരൊറ്റ കപ്പല്‍ പോലും തുറമുഖത്ത് നങ്കൂരമിടില്ല.

സംസ്ഥാനത്തെ തുറമുഖങ്ങളില്‍ ഏറ്റവും നീളം കൂടിയ വാര്‍ഫും പാസഞ്ചര്‍ ടെര്‍മിനല്‍ ഉണ്ടായിട്ടും കടുത്ത  അവഗണനയാണ് കൊല്ലം തുറമുഖത്തോട് സര്‍ക്കാര്‍ കാണിക്കുന്നത്. കപ്പലുകള്‍ക്ക് നങ്കൂരമിട്ട് ഇന്ധനം നിറയ്ക്കാനും, ക്രൂ ചെയ്ഞ്ചിനുള്ള സൗകര്യങ്ങള്‍ ഒരുക്കാമെങ്കിലും യാതൊരു നടപടിയും എടുത്തിട്ടില്ല. ലക്ഷദ്വീപില്‍ നിന്നും മാലിയില്‍നിന്ന് പാസഞ്ചര്‍ കപ്പലുകള്‍ എത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതും നടപ്പായില്ല.

വിഴിഞ്ഞം തുറമുഖത്തിന് സമാന്തരമായി കൊല്ലം തുറമുഖം കൂടി വികസിപ്പിച്ചാല്‍ അത് വലിയ നേട്ടമാകും. കരിമണല്‍ കശുവണ്ടി വ്യവസായങ്ങളുടെ ഈറ്റില്ലമായ കൊല്ലം ജില്ലയ്ക്ക് അത് മുതല്‍ക്കൂട്ടാകും.

DONT MISS
Top