ഉണ്ണിക്കണ്ണനെ മയക്കിയ പാട്ടുകാരി കുഞ്ഞുസിവ വീണ്ടുമെത്തി; ധോണിയുടെ രണ്ട് വയസ്സുകാരി ഇക്കുറി വിസ്മയിപ്പിച്ചത് റൊട്ടി പരത്തി

ധോണിയും സിവയും

ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ ഹൃദയം കവര്‍ന്ന കൊച്ചുമിടുക്കിയാണ് ഇന്ത്യന്‍ ക്രിക്കറ്റര്‍ മഹേന്ദ്ര സിംഗ് ധോണിയുടെ രണ്ട് വയസ്സുകാരി മകള്‍ സിവ. മലയാളമറിയാത്ത രണ്ട് വയസ്സുകാരി ‘അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോടു നീ….’ എന്ന ഗാനം തന്റെ കുഞ്ഞുശബ്ദത്തില്‍ അതി മനോഹരമായി ആലപിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ ഗാനത്തോടെ സിവയെ മലയാളികള്‍ തങ്ങളുടെ സ്വന്തമായി ഏറ്റെടുത്തു കഴിഞ്ഞു. മലയാളിയായ ആയയാണ് സിവയെ പാട്ട് പഠിപ്പിച്ചത്. ഉണ്ണിക്കണ്ണനെ വരെ മയക്കുന്ന പാട്ട് കേട്ട് സിവയെ അമ്പലപ്പുഴ ക്ഷേത്രോത്സവത്തിലേക്ക് ക്ഷണിക്കാനുള്ള തയ്യാറെടുപ്പിലാണ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍.

ഇപ്പോഴിതാ അടുത്ത വീഡിയോയുമായി എത്തിയിരിക്കുകയാണ് കുഞ്ഞുസിവ. ഇക്കുറി അച്ഛന് വേണ്ടി റൊട്ടി പരത്തി അമ്മയെ സഹായിച്ചുകൊണ്ടാണ് സിവ ആരാധകരുടെ ഇഷ്ടം നേടുന്നത്. രണ്ടു കാലും നീട്ടിവെച്ചിരുന്ന് വളരെ ഗൗരവത്തോടെ റൊട്ടി പരത്തുന്ന വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

സിവ ധോണി എന്ന അക്കൗണ്ടില്‍ നിന്ന് ധോണി തന്നെയാണ് മകളുടെ വീഡിയോ  സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചത്. പ്രായം രണ്ട് വയസ്സാണെങ്കിലും ജോലിയില്‍ പ്രായത്തിന്റെ കുസൃതിയും പക്വതക്കുറവുമൊന്നും കുഞ്ഞുസിവ കാണിക്കുന്നില്ല എന്നതാണ് ഏറെ രസകരം. നല്ല അറിവുള്ള ആളെപ്പോലെ കൃത്യമായ അളവിലും ആകൃതിയിലുമൊക്കെയാണ് സിവയുടെ റൊട്ടി പരത്തല്‍. തന്റെ കുസൃതികളിലൂടെ സോഷ്യല്‍ മീഡിയയില്‍ നേരത്തെ മുതല്‍ താരമാണ് ഈ കൊച്ചുമിടുക്കി.

A post shared by Ziva ❤ (@ziva.dhoni) on

DONT MISS
Top