‘ആളിത്തിരി പിശകാണ്, സൂക്ഷിച്ചോണം’; മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസ് ട്രെയിലര്‍ എത്തി

ചിത്രത്തില്‍ മമ്മൂട്ടി

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം മാസ്റ്റര്‍പീസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ കര്‍ക്കശ്ശക്കാരനായ ഇംഗ്ലീഷ് പ്രൊഫസറായിട്ടാണ് മമ്മൂട്ടി എത്തുന്നത്. ഉണ്ണി മുകുന്ദന്‍, വരലക്ഷ്മി ശരത്കുമാര്‍, സന്തോഷ് പണ്ഡിറ്റ്, മുകേഷ്, ഗോകുല്‍ സുരേഷ്, കലാഭവന്‍ ഷാജോണ്‍, മഖ്ബൂല്‍ സല്‍മാന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. മാസ്റ്റര്‍പീസ് ക്രിസ്മസിന് തിയേറ്ററുകളിലെത്തും.

DONT MISS
Top