വീണ്ടും അജിത്-ശിവ കൂട്ടുകെട്ടില്‍ ‘വിശ്വാസം’; ചിത്രീകരണം ജനുവരിയില്‍ ആരംഭിക്കും

ശിവ, അജിത്‌

അജിതും ശിവയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന് ‘വിശ്വാസം’ എന്ന് പേരിട്ടു. വീരം, വേതാളം, വിവേകം, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം.

സത്യജ്യോതി ഫിലിംസിന്റെ ബാനറില്‍ ത്യാഗരാജനാണ് ചിത്രം നിര്‍മ്മിക്കുക. അടുത്ത വര്‍ഷം ദീപാവലിക്ക് റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. ജനുവരിയില്‍ ഷൂട്ടിംഗ് ആരംഭിക്കുന്നത്‌. വീരവും വേതാളവും സൂപ്പര്‍ഹിറ്റുകളായിരുന്നുവെങ്കിലും കഴിഞ്ഞ ആഗസ്തില്‍ പുറത്തിറങ്ങിയ വിവേകത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.

നിര്‍മ്മാതാക്കള്‍ തന്നെയാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. ‘വിവേകം’ റിലീസായപ്പോള്‍ തന്നെ അജിതിനെ നായകനാക്കി ശിവ മറ്റൊരു ചിത്രം ചെയ്യുന്നുവെന്ന് വാര്‍ത്തയുണ്ടായിരുന്നു. ചിത്രത്തിലെ മറ്റ് താരങ്ങളെ തീരുമാനിച്ചുവരുന്നതേയുള്ളൂ.

DONT MISS
Top