നടിയെ ആക്രമിച്ച കേസ്സില്‍ കുറ്റപത്രം സമര്‍പിച്ച വേളയില്‍ ആരാധകര്‍ക്കൊപ്പം സമയം ചിലവഴിച്ച് മഞ്ജു; ലേഡി സൂപ്പര്‍സ്റ്റാറിനെ വരവേറ്റത് വന്‍ ജനക്കൂട്ടം (വീഡിയോ)

കാസര്‍ഗോഡ്: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ്സില്‍ വിവാദങ്ങള്‍ കത്തി നില്‍ക്കുമ്പോള്‍ കേസ്സിലെ മുഖ്യ സാക്ഷിയായ നടി മഞ്ജുവാര്യര്‍ കാസര്‍ഗോഡ് പരിപാടികളില്‍ സജീവം. എന്‍എന്‍ പിള്ള സ്മാരക നാടകോത്സവത്തില്‍ പങ്കെടുക്കാന്‍ തൃക്കരിപ്പൂരിലെത്തിയ മഞ്ജുവിനെ വന്‍ ജനാവലിയാണ് വരവേറ്റത്.

നടിയെ ആക്രമിച്ച കേസ്സില്‍ കുറ്റപത്രം സമര്‍പിച്ച ദിവസം കേസ്സിലെ മുഖ്യ സാക്ഷിയായ മഞ്ജു വാര്യര്‍ ഭാവഭേദങ്ങള്‍ ഇല്ലാതെ ആയിരങ്ങള്‍ക്കിടയിലെത്തി. കാസര്‍ഗോടെ മാണിയാട്ട് നാടകോത്സവത്തില്‍ പങ്കെടുക്കാനെത്തിയ മഞ്ജു തുറന്ന വാഹനത്തിലാണ് ആരാധകര്‍ക്കിടയിലെത്തിയത്. വന്‍ ജനവലിയാണ് ഇവിടെ മഞ്ജുവിനെ വരവേറ്റത് .

അതേസമയം കേസ്സില്‍ കുറ്റപത്രം സമര്‍പ്പിച്ചതുമായി ബന്ധപെട്ട് ചാനലുകള്‍ തന്റെ പ്രതികരണം തേടുമെന്ന് തിരിച്ചറിഞ്ഞ് മഞജു മാധ്യമങ്ങളില്‍ നിന്നും തന്നെ ഒഴിവാക്കിത്തരണമെന്ന് സംഘാടകരോട് ആവശ്യപെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യറല്ലെന്നും മഞ്ജു അറിയിച്ചു. നടന്‍ വിജയരാഘവനോടൊപ്പമായിരുന്നു നാടകോത്സവത്തില്‍ പങ്കെടുക്കാനായി കാസര്‍ഗോടെത്തിയത്. ചടങ്ങിന് ശേഷം മഞ്ജു വാര്യര്‍ പാലക്കാട്ടേക്ക് തിരിച്ചു .

DONT MISS
Top