അപൂര്‍വ്വമായ മാനസികരോഗം; യുവതിയുടെ വയറ്റില്‍ നിന്നും ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് ഒന്നര കിലോഗ്രാം തലമുടി

ശസ്ത്രക്രിയക്ക് വിധേയമായ യുവതി

ഇന്‍ഡോര്‍ : അപൂര്‍വ്വമായ മാനസികരോഗം ബാധിച്ച 25 വയസുകാരിയായ യുവതിയുടെ വയറ്റില്‍ നിന്നും ഒന്നര കിലോഗ്രം തലമുടി നീക്കം ചെയ്തു. മധ്യപ്രദേശിലെ ഇന്‍ഡോറിലെ മഹാരാജ യെശ്‌വാന്‍ട്രോ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഓപ്പറേഷനിലൂടെ യുവതിയുടെ വയറില്‍ നിന്നും മുടി പുറത്തെടുത്തത്.

ഡോക്ടര്‍ ആര്‍കെ മാത്തുറിന്റെ നേതൃത്വത്തില്‍ മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് തലമുടി നീക്കം ചെയ്തത്. ഇദ്ദേഹത്തിനു പുറമെ മറ്റ് അഞ്ച് ഡോക്ടര്‍മാരും ശസ്ത്രക്രിയയില്‍ പങ്കെടുത്തു. ശസ്ത്രക്രിയയക്ക് വിധേയമായി യുവതിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

രപുന്‍സെന്‍ എന്ന അപൂര്‍വ്വ മാനസികരോഗമാണ് യുവതിക്ക് ഉണ്ടായത്. ഈ അസുഖം ബാധിച്ചവര്‍ ഇടക്കിടയ്ക്ക് മുടി കഴിക്കും. കുറെ കാലം ഇത്തരത്തില്‍ തലമുടി കഴിക്കുമ്പോള്‍ വയറില്‍ മുടികള്‍ ചേര്‍ന്ന് ഒരു മുഴ രൂപപ്പെടുകയും രോഗിക്ക് പല തരത്തിലുള്ള ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും ചെയ്യും. ഇത്തരത്തില്‍ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഈ യുവതിയെയും ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആശുപത്രിയില്‍ എത്തിയ യുവതിയെ പരിശോധിച്ചപ്പോള്‍ വയറ്റില്‍ മുഴയാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് വിശമായ പരിശോധന നടത്തിയപ്പോഴാണ് തലമുടിയാണെന്ന് മനസിലായത്. ഉടന്‍ തന്നെ യുവതിയെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു.

DONT MISS
Top