ഗായികയായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ശാന്തി കൃഷ്ണ

ശാന്തി കൃഷ്ണ

ഏറെ നാളത്തെ ഇടവേളക്കുശേഷം ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന സിനിമയിലൂടെ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയ പ്രിയ നടി ശാന്തി കൃഷ്ണ സിനിമയില്‍ ഗായികയായി അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ്. കുഞ്ചാക്കോ ബോബന്റെ പുതിയ സിനിമയായ കുട്ടനാടന്‍ മാര്‍പ്പാപ്പയിലെ ഒരു ഗാനമാണ് ശാന്തി ആലപിക്കുന്നത്.

വിനയ്കുമാര്‍ എഴുതി രാഹുല്‍ രാജ് കംപോസ് ചെയ്ത ഗാനമാണ് സിനിമയില്‍ ശാന്തി ആലപിക്കുക. ശാന്തി കൃഷ്ണയും സിനിമയുടെ അണിയറ പ്രവര്‍ത്തകരും മലയാളികള്‍ പാട്ടിനെ എങ്ങനെ ഏറ്റെടുക്കും എന്നറിയാന്‍ കാത്തിരിക്കുകയാണ്.

ചിത്രത്തിലെ ഗാനം ആലപിക്കാന്‍ പുതിയൊരു ഗായികയെ അന്വേഷിക്കുന്നതിലിടക്കാണ് ശാന്തി കൃഷ്ണ ഒരു ഗായിക കൂടിയാണെന്ന് രാഹുല്‍ അറിയുന്നത്. മാധ്യമങ്ങള്‍ക്ക് നല്‍കുന്ന അഭിമുഖങ്ങളില്‍ അവര്‍ ആവശ്യപ്പെട്ടാല്‍ ശാന്തി പാട്ടുകള്‍ പാടാറുണ്ട്. ഇവര്‍ പാടിയ പാട്ടുകള്‍ കേട്ടപ്പോള്‍ ശാന്തി കൃഷ്ണയോടുതന്നെ സിനിമയില്‍ പാടാന്‍ ആവശ്യപ്പെടുകയായിരുന്നു. കുറെ വര്‍ഷം ശാസ്ത്രീയ സംഗീതം പഠിക്കുകയും ചില വേദികളില്‍ പാടുകയും ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായി ഒരു സിനിമയില്‍ പാടുന്നതിന്റെ ആവേശത്തിലാണ് ശാന്തി കൃഷ്ണ.

DONT MISS
Top