37 വര്‍ഷത്തെ ഭരണത്തിന് അന്ത്യം; സിംബാബ്‌വേ പ്രസിഡന്റ് മുഗാബെ രാജിവച്ചു

റോബര്‍ട്ട് മുഗാബെ

ഹരാരെ: സിംബാബ്‌വേ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ രാജിവച്ചു. പ്രസിഡന്റിനെ പുറത്താക്കാനായി ഇംപീച്ച്‌മെന്റ് നടപടികള്‍ പുരോഗമിക്കവെയാണ് രാജി. 1980 മുതല്‍ ഇദ്ദേഹമായിരുന്നു സിംബാബ്‌വേയുടെ പ്രസിഡന്റ്

പാര്‍ലമെന്റ് സ്പീക്കര്‍ മുഡേണ്ടയാണ്ട പ്രസിഡന്റിന്റെ രാജി പ്രഖ്യാപനം രാജ്യത്തെ അറിയിച്ചു. മുഗാബെ തന്നെ പുറത്താക്കിയ വൈസ് പ്രസിഡന്റ് എമേഴ്‌സണ്‍ എംനാന്‍ഗ്വെയാണ് പുതിയ പ്രസിഡന്റ്.

ഭരണകക്ഷിയായ സാനു പിഎഫ് പാര്‍ട്ടി നേരത്തേതന്നെ മുഗാബെയെ പുറത്താക്കിയിരുന്നു. പട്ടാളം മുഗാബെയെ വീട്ടുതടങ്കലിലാക്കി ഭരണം പിടിച്ചെടുത്തതിനേത്തുടര്‍ന്നായിരുന്നു ഇത്.

താനിപ്പോഴും അധികാരത്തിലുണ്ടെന്ന് സ്വയം പ്രഖ്യാപിച്ചാണ് ഇദ്ദഹം ഇപ്പോള്‍ രാജി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഇദ്ദേഹത്തിന് രാജി സമര്‍പ്പിക്കാന്‍ ഭരണകക്ഷി അനുവദിച്ച സമയം ഇന്നലെ അവസാനിച്ചിരുന്നു.

DONT MISS
Top