“എന്നെ അറസ്റ്റ് ചെയ്യൂ..” പൊലീസ് എന്ന് തെറ്റിദ്ധരിച്ച് ബോളിവുഡ് നടിയുടെ പ്രൊഫൈലില്‍ കമന്റുകളുടെ ബഹളം

ഹര്‍ലീന്‍ മാന്‍

ചണ്ഡീഗഡ് : പഞ്ചാബ് പൊലീസിന്റെ യൂണിഫോം ധരിച്ച് സമൂഹ മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ട ബോളിവുഡ്‌ നടി മൂലം സോഷ്യല്‍ മീഡിയയിലെ ചില ‘പ്രചാരകര്‍’ നാണം കെട്ടു. ഹര്‍ലീന്‍ മാന്‍ എന്ന ബാഡ്ജുള്ള യൂണിഫോം ധരിച്ച കൈനത് അറോറ എന്ന ബോളിവുഡ് നടിയുടെ ഫോട്ടോയാണ്‌ പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥ എന്ന വ്യാജേന പ്രചരിച്ചത്.

‘ജഗ്ഗാ ജിന്‍ഡേ’ എന്ന പഞ്ചാബ് സിനിമയിലെ അറോറയുടെ കഥാപാത്രമായിരുന്നു ഹര്‍ലീന്‍ മാന്‍. എന്നാല്‍ ഇവര്‍ പഞ്ചാബ് പൊലീസിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ആണെന്നുള്ള രീതിയില്‍ വാര്‍ത്തകളും ചിത്രങ്ങളും സമൂഹ മാധ്യമത്തിലൂടെ പ്രചരിച്ചത്.

ഫോട്ടോ കണ്ട ഉടന്‍ തന്നെ പലരും ‘എന്നെ അറസ്റ്റ് ചെയ്യൂ, ഇത്രയും സൗന്ദര്യമുള്ള ഒരു പൊലീസ് അറസ്റ്റ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഞാന്‍ കീഴടങ്ങി’ എന്നെല്ലാം പറഞ്ഞ് പലരും ട്വീറ്റുകള്‍ ചെയ്തു. വാട്‌സ് ആപ്പിലും ഫൈസ്ബുക്കിലും എല്ലാം തന്നെ നിമിഷം നേരം കൊണ്ടായിരുന്നു സംഭവം വൈറലായത്.

എന്നാല്‍ തന്റെ ചിത്രങ്ങള്‍ തെറ്റിദ്ധാരണ ഉണ്ടാക്കി എന്ന് മനസിലാക്കി അറോറ രംഗത്തെത്തിയതോടെയാണ് പലരും തങ്ങള്‍ക്ക് പറ്റിയ അമളി മനലസിലാക്കിയത്. താരം തന്നെ നേരിട്ടെത്തി ഷൂട്ടിംഗ്‌ ലൊക്കേഷനില്‍ എടുത്ത തന്റെ ഫോട്ടോകളാണ് ഇത്തരത്തില്‍ പ്രചരിച്ചതെന്നും രാജ്യത്തിന്റെ പല ഭാഗത്തു നിന്നും തനിക്കും ഇത്തരത്തിലുള്ള ഒരുപാട് സന്ദേശങ്ങള്‍ ലഭിച്ചു എന്നും പറഞ്ഞതോടെയാണ് സത്യം കൂടുതല്‍ ആളുകളും മനസിലാക്കിയത്.

DONT MISS
Top