ലോകത്തിന്റെ ഏത് മൂലയും തകര്‍ക്കാന്‍ പറ്റുന്ന ബാലസ്റ്റിക് മിസൈലുമായി ചൈന

ഡോം​ഗ്ഫെം​ഗ്-41 മിസൈല്‍

ബീജിംഗ്: ലോ​ക​ത്തി​ന്‍റെ ഏ​തു​മൂ​ല​യ്ക്കും എ​ത്തി​ച്ചേ​രു​ന്ന ഭൂ​ഖ​ണ്ഡാ​ന്ത​ര ബാ​ല​സ്റ്റി​ക് മി​സൈ​ൽ ‘ഡോം​ഗ്ഫെം​ഗ്-41’  ചൈ​ന വി​ക​സി​പ്പിച്ചു. ഒ​രേ​സ​മ​യം പ​ത്തി​ല​ധി​കം ആണവ ആയുധങ്ങള്‍ വ​ഹി​ക്കാ​ൻ ശേ​ഷി​യു​ള്ള പു​തു​ത​ല​മു​റ മി​സൈ​ൽ അ​ടു​ത്ത​വ​ർ​ഷം ആ​ദ്യം ത​ന്നെ ചൈ​ന​യു​ടെ സൈന്യമായ ‘പീ​പ്പി​ൾ​സ് ലിബറേഷന്‍ ആ​ർ​മി​’ക്ക് ല​ഭ്യ​മാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

പുതിയ മിസൈലില്‍  മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഖ​ര ഇ​ന്ധ​ന​മാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. മി​സൈ​ലി​ന്‍റെ ദൂ​ര​പ​രി​ധി 12,000 കി​ലോ​മീ​റ്റ​റാ​ണ്.  വിക്ഷേപിച്ച് ഏതാനും നിമിഷങ്ങള്‍കൊണ്ട് ലോ​ക​ത്തി​ന്‍റെ ഏ​തു​മൂ​ല​യ്ക്കും ഡോം​ഗ്ഫെം​ഗ്-41 ന് നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യും.

ഒ​രു സ​മ​യം പത്തിലധികം ആണവായുധങ്ങള്‍ വഹിക്കാന്‍ കഴിയുന്നതിനൊപ്പം ഇ​വ വ്യ​ത്യ​സ്ത ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളിലേക്ക് തൊ​ടു​ക്കാ​നും മിസൈലിന്‌ സാ​ധി​ക്കും. ഈ ​മാ​സം ആ​ദ്യം ചൈ​ന​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മ​രു​ഭൂ​മി​യി​ൽ മി​സൈ​ൽ പ​രീ​ക്ഷി​ച്ച​താ​യാ​ണ് സൂ​ച​ന. എ​ന്നാ​ൽ പ​രീ​ക്ഷ​ണം ന​ട​ന്ന കൃ​ത്യ​മാ​യ സ്ഥ​ല​മോ തീ​യ​തി​യോ അ​റി​വാ​യി​ട്ടി​ല്ല.

DONT MISS
Top