കാസര്‍ഗോഡ് ജില്ലയില്‍ മന്ത്രി ഇ ചന്ദ്രശേഖരനെ ബഹിഷ്‌ക്കരിച്ച് സിപിഐഎം

കാസര്‍ഗോഡ്: ജില്ലയില്‍ മന്ത്രി ഇ ചന്ദ്രശേഖരനെ ബഹിഷ്‌ക്കരിച്ച് സിപിഐഎമ്മിന്റെ പ്രതിഷേധം. മന്ത്രിയുടെ ഔദ്യോഗിക പരിപാടികളില്‍ നിന്ന് സിപിഐഎം ജനപ്രതിനിധികള്‍ ഉള്‍പ്പടെ വിട്ടു നില്‍ക്കുകയാണ്.

ഇന്ന് കാസര്‍ഗോഡ് നടന്ന ദേശീയ വികലാംഗ പുന:രധിവാസ പദ്ധതിയുടെ വിതരണോദ്ഘാടനത്തില്‍ പി കരുണാകരന്‍ എംപി, ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍, തൃക്കരിപൂര്‍ എംഎല്‍എ എം രാജഗോപാല്‍, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വിവി രമേശന്‍, വിപിപി മുസ്തഫ, ഇ പത്മാവതി ഉള്‍പ്പടെ എട്ട് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങി സിപിഐഎമ്മിന്റെ ജനപ്രതിനിധികള്‍ വിട്ടുനിന്നു.

കഴിഞ്ഞ ദിവസം മഞ്ചേശ്വരത്ത് നടന്ന ആശുപത്രി കെട്ടിടോദ്ഘാടനത്തില്‍ നിന്നും സിപിഐഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ വിട്ടു നിന്നിരുന്നു. തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐ സ്വീകരിച്ച നിലപാടിനെതിരെ സോഷ്യല്‍ മീഡിയ വഴി ജില്ലയില്‍ മന്ത്രി ഇ ചന്ദ്രശേഖരനെതിരെ വ്യപകമായ എതിര്‍പ്പുകള്‍ ഉയര്‍ന്ന് വന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മന്ത്രിയുടെ പരിപാടികളില്‍ നിന്നും സിപിഐഎം നേതാക്കള്‍ അപ്രഖ്യാപിത ബഹിഷ്‌ക്കരണം നടത്തിയിരിക്കുന്നത്.

DONT MISS
Top