വാളയാർ ഡാമിൽ രണ്ട് കോളെജ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

പ്രതീകാത്മക ചിത്രം

പാലക്കാട്: വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് കോളെജ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കോയമ്പത്തൂർ ശ്രീകൃഷ്ണ കോളെജ് ഒന്നാം വർഷ വിദ്യാർത്ഥി മിഥുൻ, നെഹ്റു കോളെജ് വിദ്യാർത്ഥി സന്തോഷ് എന്നിവരാണ് മരിച്ചത്.

ഇന്നലെ ഡാം സന്ദർശിക്കാനെത്തിയ വിദ്യാർത്ഥി സംഘം കുളിക്കാനായി ഡാമിൽ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. മണൽ വാരാൻ എടുത്ത കുഴിയിൽ മൂന്നു വിദ്യാർത്ഥികൾ അകപ്പെടുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും മത്സ്യ തൊഴിലാളികളും ചേർന്ന് ഒരാളെ രക്ഷപെടുത്തിയെങ്കിലും മറ്റു രണ്ടുപേരെ രക്ഷിക്കാനായില്ല.

അഗ്നിശമന സേനയെത്തി മണിക്കൂറുകളോളം നടത്തിയ തെരച്ചിലിലാണ് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

DONT MISS
Top