അസംസ്‌കൃത വസ്തുക്കളില്‍ നിന്നും ഗാര്‍ഹിക ആവശ്യത്തിനുള്ള വിറക്; സാലിഹിന്റെ കണ്ടുപിടുത്തം ശ്രദ്ധനേടുന്നു

കാസര്‍ഗോഡ്: അസംസ്‌കൃത വസ്തുക്കളില്‍ നിന്നും ഗാര്‍ഹിക ആവശ്യത്തിനുള്ള വിറക് ഉത്പാദിപ്പിച്ച് ശ്രദ്ധേയനാവുകയാണ് കാസര്‍ഗോഡ് ചാല സ്വദേശി സാലിഹ്. മരമില്ലുകളില്‍ നിന്നും പുറംതള്ളപ്പെടുന്ന മരപ്പൊടിയാണ് പ്രധാനമായും ഇതിനു വേണ്ടി ഉപയോഗിക്കുന്നത്.

പാചക വാതകത്തിന്റെ അനിയന്ത്രിതമായ വില വര്‍ധനവ് കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുമ്പോഴാണ് സാലിഹിന്റെ ഈ ആശയം ശ്രദ്ധേയമാവുന്നത്. നീണ്ട പ്രവാസ ജീവിതത്തിനിടയില്‍ നാട്ടില്‍ സ്വന്തമൊരു സംരംഭം തുടങ്ങണമെന്ന ആഗ്രഹമാണ് സാലിഹിനെ ഇതിലേക്ക് എത്തിച്ചത്. യന്ത്രത്തിന്റെ സഹായത്തോടെ മരപ്പൊടി പുട്ടുകുറ്റിയിലെന്ന പോലെ നിറച്ച് റോളര്‍ രൂപത്തില്‍ വിറക് ആക്കി മാറ്റുന്നു .

സാധാരണ വിറകുകളില്‍ നിന്നുള്ളതിന്നെക്കാള്‍ ഇരട്ടി ഇന്ധനക്ഷമതയാണ് ഇതിന് ലഭിക്കുന്നത്. തികച്ചും പരിസ്ഥിതി സൗഹൃദമായ ബ്രിക്കറ്റ് കൂടുതലായും വ്യവസായ ആവശ്യങ്ങള്‍ക്കാണ് ഇപ്പോള്‍ കൊണ്ടു പോകുന്നത് . ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് കൂടി ഈ വിറകിന്റെ ഉപയോഗം വ്യാപിപ്പിക്കാനാണ് സാലിഹിന്റെ തിരുമാനം.

DONT MISS
Top