അനന്തപുരത്തെ ലാറ്ററൈറ്റ് ഖനനം: സ്ഥിരീകരണവുമായി കെസിസിപിഎല്‍ എംഡി

കാസര്‍ഗോഡ്: അനന്തപുരത്ത് ലാറ്ററൈറ്റ് ഖനനം നടത്തുന്നുവെന്നതിന് സ്ഥിരീകരണവുമായി കേരള ക്ലെയ്സ് അന്റ് സിറാമിക്സ് എംഡി അശോക് കുമാര്‍. കുഴിച്ചെടുക്കുന്ന ലാറ്ററൈറ്റ് മലബാര്‍ സിമന്റ്സിന് വേണ്ടി ഉപയോഗിക്കുമെന്നും എംഡി വ്യക്തമാക്കി.

കുമ്പള അനന്തപുരത്തെ വ്യവസായ വകുപ്പ് ഭൂമിയില്‍ രണ്ട് ഹെക്ടറിലാണ് ഖനനം നടത്തുക. ഇതിന് മുന്നോടിയായുള്ള സര്‍വ്വെയില്‍ ഇവിടെ അറുപത്തിയഞ്ച് ശതമാനത്തോളം ലാറ്ററൈറ്റിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. ഇതിന് വ്യവസായ വകുപ്പിന്റെ സ്ഥിരീകരണം വന്നതിന് തൊട്ടുപിന്നാലെയാണ് കെസിസിപിഎല്‍ എംഡി വിശദീകരണവുമായി രംഗത്ത് വന്നത്.

പ്രദേശത്ത് ബോക്സൈറ്റ് ഖനനമല്ല നടക്കുന്നതെന്നും മറിച്ച് മലബാര്‍ സിമന്റ്‌സിന് വേണ്ടി ലാറ്ററൈറ്റ് ഖനനമാണ് നടത്തുന്നതെന്നും എംഡി വ്യക്തമാക്കി. ജനകീയ പ്രതിഷേധത്തെത്തുടര്‍ന്ന് കരിന്തളം തലയടുക്കത്ത് അടച്ചു പൂട്ടിയ കമ്പനിയുടെ ലാറ്ററൈറ്റ് ഖനന നീക്കത്തിനെതിരെ വരും ദിവസങ്ങളില്‍ അനന്തപുരത്ത് പ്രതിഷേധവും ശക്തമാകും.

DONT MISS
Top