രണ്ടാം തവണയും പെണ്‍കുഞ്ഞ് പിറന്നു; രാജസ്ഥാനില്‍ മൂന്ന് ദിവസം പ്രായമായ സ്വന്തം കുഞ്ഞിനെ പട്ടാള ഉദ്യോഗസ്ഥന്‍ ബക്കറ്റ് വെള്ളത്തില്‍ മുക്കിക്കൊന്നു

പ്രതീകാത്മക ചിത്രം

ജയ്പൂര്‍ : നാടിനെ നടുക്കി രാജസ്ഥാനില്‍ മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ അച്ഛന്‍ ബക്കറ്റ് വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി. ആര്‍മി ഉദ്യോഗസ്ഥനായ അശോക് ജാട്ടാണ് ഈ ക്രൂരകൃത്യം നടത്തിയത്.

രാജസ്ഥാനിലെ ചുരു ജില്ലയിലാണ് ഇവര്‍ താമസിക്കുന്നത്. താമസിക്കുന്ന വീട്ടില്‍ വെച്ചു തന്നെയാണ് ഇയാള്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത്.

ചൊവ്വാഴ്ചയായിരുന്നു അശോകിനും പ്രിയങ്കയ്ക്കും രണ്ടാം തവണയും ഒരു പെണ്‍കുട്ടി കൂടി പിറന്നത്. രണ്ടാമത്തെ തവണവയും പെണ്‍കുട്ടി തന്നെ ഉണ്ടായതാണ് കുഞ്ഞിനെ കൊലപ്പെടുത്താനുള്ള കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അശോക് കുഞ്ഞിനെ കൊലപ്പെടുത്തിയ വിവരം പ്രിയങ്ക തന്നെയാണ് പൊലീസിനെ അറിയിച്ചത്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം സംസ്‌കരിച്ചു.

DONT MISS
Top