ടിബറ്റില്‍ ശക്തമായ ഭൂചലനം; ആളപായമില്ല

ഭൂചലനത്തില്‍ തകര്‍ന്ന റോഡ്

ലാസ: ടിബറ്റില്‍ അതിര്‍ത്തിക്കടുത്ത് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പ്രാദേശിക സമയം പുലര്‍ച്ചെ 6.40 ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ടിബറ്റിലെ  നയിംഗ്ചിയിലാണ് പുലര്‍ച്ചയോടെ ഭൂചലനം അനുഭവപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ടിബറ്റില്‍ ഉണ്ടായ ഭൂചലനത്തിന്റെ പ്രഭാവം അരുണാചല്‍ പ്രദേശിലും അനുഭവപ്പെട്ടു. സംസ്ഥാനത്തുനിന്നും 184 കിലോമീറ്റര്‍ ദൂരയാണിത്.

പുതുവര്‍ഷ ആഘോഷങ്ങള്‍ക്കായി തയ്യാറെടുക്കുകയായിരുന്നു നഗരം. കെട്ടിടങ്ങള്‍ക്ക് ചെറിയ രീതിയില്‍ വിള്ളലേറ്റതൊഴിച്ചാല്‍ മറ്റ് നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2008ല്‍ സിചുവാനില്‍ ഉണ്ടായ ഭൂചലനത്തില്‍ 70,000 പേരാണ് കൊല്ലപ്പെട്ടത്.

DONT MISS
Top