സിംബാബ്‌വെ: സൈന്യത്തിന്റെ കസ്റ്റഡിയിലായ മുഗാബെയുടെ രാജിക്കായി സമ്മര്‍ദ്ദം തുടരുന്നു

മുഗാബെയും ഭാര്യ ഗ്രേസും (ഫയല്‍ ചിത്രം)

ഹ​​രാ​​രെ: ചൊ​​വ്വാ​​ഴ്ച രാ​​ത്രി സൈ​​ന്യം ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത സിം​​ബാ​​ബ്‌​​വേ പ്ര​​സി​​ഡ​​ന്റ്‌ റോ​​ബ​​ർ​​ട്ട് മു​​ഗാ​​ബെ​​യു​​ടെ രാ​​ജി​​ക്കാ​​യി സ​​മ്മ​​ർ​​ദം തു​​ട​​രു​​ന്നു. റോ​​ബ​​ർ​​ട്ട് മു​​ഗാ​​ബെ​​ വൈ​സ് ​പ്ര​സി​ഡന്റ്‌​ എ​മ്മേ​ഴ്​​സ​ണ്‍ നം​ഗാ​വെ​യെ പു​റ​ത്താ​ക്കി​യ​തോ​ടെ​യാ​ണ്​ രാ​ജ്യ​ത്ത്​ പ്ര​തി​സ​ന്ധി ഉ​ട​ലെ​ടു​ത്ത​ത്.

ത​നി​ക്കു ശേ​ഷം പ്ര​സി​ഡ​ന്‍​റു സ്​​ഥാ​ന​ത്തേ​ക്ക്​ ഏ​റെ സാ​ധ്യ​ത ക​ല്‍​പി​ക്ക​പ്പെ​ട്ടി​രു​ന്ന നം​ഗാ​വ​യെ ഭാ​ര്യ ​ഗ്രേ​സി​നെ അ​ധി​കാ​ര​ത്തി​ലേ​റ്റാ​നു​ള്ള ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​ത്തിന്റെ ഭാ​ഗ​മാ​യാ​ണ്​ മു​ഗാ​ബെ പു​റ​ത്താ​ക്കി​യ​ത്. ഇതേതുടര്‍ന്നാണ് ബു​ധ​നാ​ഴ്​​ച രാ​വി​ലെ സൈന്യം 93 വയസുകാരനായ മുഗാബെയെ വീട്ടുതടങ്കലിലാക്കിയത്. ലോകത്തെ ഏറ്റവും പ്രായം ചെന്ന രാജ്യത്തലവനാണ് മുഗാബെ. പ്രസിഡന്റിന്റെ ഭാര്യ ഗ്രേസ് മുഗാബെയും വീട്ടുതടങ്കലിലാണ് എന്നാണ് വിവരം. ​ സൈ​ന്യം അ​ധി​കാ​രം പി​ടി​ച്ചെ​ടു​ത്ത​തോ​ടെ ഗ്രേ​സ്​ മു​ഗാ​ബെ ന​മീ​ബി​യി​ലേ​ക്ക്​ ക​ട​ന്ന​താ​യും വാര്‍ത്തകള്‍ വന്നിരുന്നു.

ഇതിനിടെ പ്രശ്‌നപരിഹാരത്തിനായി അയല്‍രാജ്യമായ ദക്ഷിണാഫ്രിക്ക ഇടപെടല്‍ ആരംഭിച്ചിട്ടുണ്ട്. രാ​​ഷ്‌ട്രീയ പ്ര​​തി​​സ​​ന്ധി പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നു​​ള്ള ച​​ർ​​ച്ച​​ക​​ളി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ പ്ര​​തി​​നി​​ധി സം​​ഘ​​വും പ​​ങ്കെ​​ടു​​ക്കു​​ന്നു​​ണ്ട്.

മുഗാബെ രാജിവച്ച് രാജ്യത്തിന്റെ പ്രതിസന്ധി അവസാനിപ്പിക്കണമെന്നാണ് സൈന്യത്തിന്റെ ആവശ്യം. പ്രതിപക്ഷവും മുഗാബെയുടെ രാജി ആവശ്യപ്പെട്ട് രംഗത്തുണ്ട്. രാജ്യ താത്​പര്യവും ജനവികാരവും മാനിച്ച്‌​ പ്രസിഡ​​ന്റ്‌​ രാജിവെക്കണമെന്ന്​ പ്രതിപക്ഷ കക്ഷികളുടെ നേതാവ്​ മോര്‍ഗന്‍ സ്വാങ്​ഗിരായി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെടുകയായിരുന്നു. വോട്ടെടുപ്പ് നടത്തി പുതിയ ഭരണം ഉണ്ടാകും വരെ നാഷണല്‍ ട്രാന്‍സിഷണല്‍ അതോറിറ്റിക്ക്​ ഭരണം കൈമാറണമെന്നും മോര്‍ഗന്‍ സ്വാങ്​ഗിരായി ആവശ്യപ്പെട്ടു.

രാ​ജ്യ​ത്തിന്റെ വി​മാ​ന​ത്താ​വ​ളം, ഒൗ​ദ്യോ​ഗി​ക ടെ​ലി​വി​ഷ​ന്‍ ചാ​ന​ല്‍, സ​ര്‍​ക്കാ​ര്‍ ഒാ​ഫി​സു​ക​ള്‍, പാ​ര്‍​ല​മെന്റ്‌ തു​ട​ങ്ങി​യ​വ​യു​ടെ നി​യ​ന്ത്ര​ണം സൈ​ന്യം ഏ​റ്റെ​ടു​ത്തു. അതേസമയം രാജ്യ തലസ്ഥാനമായ ഹരാരെയില്‍ മാത്രമാണ് പ്രസിഡന്റ് സൈനിക തടങ്കലിലായതിന്റെ അരക്ഷിതാവസ്ഥ അല്‍പമെങ്കിലും ദൃശ്യമായത്. രാജ്യത്തിന്റെ മറ്റ് മേഖലകളില്‍ ജനജീവിതം സാധാരണ നിലയിലാണ്.

അ​തി​നി​ടെ, പുറത്താക്കപ്പെട്ട വൈസ് പ്രസിഡന്റ്‌ എ​മ്മേ​ഴ്​​സ​ണ്‍ നം​ഗാ​വെ ദ​ക്ഷി​ണാ​​ഫ്രി​ക്ക​യി​ല്‍​നി​ന്ന്​ രാ​ജ്യ​ത്ത്​ തി​രി​ച്ചെ​ത്തി​യി​ട്ടു​ണ്ട്. മു​ഗാ​ബെ പു​റ​ത്താ​ക്കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ്​ ക​ഴി​ഞ്ഞാ​ഴ്​​ച അ​ദ്ദേ​ഹം ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ അ​ഭ​യം തേ​ടി​യ​ത്.  ഉ​ട​ന്‍ മു​ഗാ​ബെ അ​ധി​കാ​രം നം​ഗാ​​വെ​ക്ക്​ കൈ​മാ​റു​മെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

DONT MISS
Top